മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ 42-കാരൻ അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
വീട്ടുകാര്‍ വീഡിയോ പകര്‍ത്തി തെളിവടക്കം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
വയനാട്:മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ 42-കാരൻ അറസ്റ്റില്‍. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രന്‍ (42) ആണ് അറസ്റ്റിലായത്. പടിഞ്ഞാറത്തറ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അയല്‍വാസിയുമായി ഇയാള്‍ വഴിയുടെ പേരിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യ ലഹരിയിലായിരുന്ന ചന്ദ്രന്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി ബഹളം വെക്കുകയും, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇത് ചോദിക്കാനെത്തിയ സ്ത്രിയെ പിടിച്ചു തള്ളുകയും തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നുമാണ് ഇയാൾക്കെതിരെയുളള പരാതി.
advertisement
ഇയാൾ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വീഡിയോ വീട്ടുകാര്‍ പകര്‍ത്തി തെളിവടക്കം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പടിഞ്ഞാറത്തറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുരളീധരനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
Wayanad,Kerala
First Published :
June 05, 2023 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ 42-കാരൻ അറസ്റ്റില്‍