സംശയം; ഹോട്ടൽ നടത്തുന്ന 42 കാരിയെ ഭർത്താവ് കുത്തിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
രാമങ്കരി ജംഗ്ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ
കുട്ടനാട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ (വിദ്യ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. രാമങ്കരി ജംഗ്ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ. രാമങ്കരി പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Location :
Alappuzha,Alappuzha,Kerala
First Published :
May 22, 2025 7:21 AM IST


