advertisement

മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 43 കാരൻ അറസ്റ്റിൽ

Last Updated:

വാത്സല്യം നടിച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു

കൊല്ലം തൃക്കോവിൽവട്ടം സ്വദേശി  43കാരൻ വിനീഷ് ആണ് അറസ്റ്റിലായത്
കൊല്ലം തൃക്കോവിൽവട്ടം സ്വദേശി 43കാരൻ വിനീഷ് ആണ് അറസ്റ്റിലായത്
കൊല്ലം: മൂന്നു വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലം തൃക്കോവിൽവട്ടം സ്വദേശി 43കാരൻ വിനീഷ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിലും മെഡിക്കൽ പരിശോധനയിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍
വാത്സല്യം നടിച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. കൊട്ടിയം എസ്‌ ഐ നിതിൻ നളന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
Summary: The accused in the case of sexual assault against a three-year-old girl has been apprehended by the police. Following a complaint filed by the child's parents, the Kottiyam Police conducted an investigation and arrested the accused. After recording the arrest, the accused was produced before the court and remanded. The arrested individual is 43-year-old Vineesh, a native of Thrikkovilvattom in Kollam.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 43 കാരൻ അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement