16 കാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച 46കാരനും സഹായിയായ 71കാരനും അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു
തിരുവനന്തപുരം: പതിനാറുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസില്‍ പ്രതിയായ നാൽപത്തിയാറുകാരനും ഇയാളുടെ സഹായിയായ എഴുപത്തിയൊന്നുകാരനെയും നഗരൂർ പൊലീസ് പിടികൂടി. വഞ്ചിയൂർ, കടവിള, പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46) , അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നും കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ താമസിക്കുന്ന ബാബു (71) എന്നിവരാണ് പിടിയിലായത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കേസിലെ ഒന്നാം പ്രതി അവിവാഹിതനാണ്. ഇദ്ദേഹം സമീപവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും തന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. 2021 മുതൽ ഇത് തുടരുകയായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് പ്രതിയുടെ ചെയ്തികളെ കുറിച്ച് അറിയാമായിരുന്നു. പെൺകുട്ടിയെ വശീകരിക്കുവാവാനും പീഡിപ്പിക്കുവാനുമുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തത് ബാബുവായിരുന്നു.
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസിൽ ഈ വിവരം അറിയിക്കാൻ തയ്യാറായതുമില്ല. ബിജുവിന്റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് വിവരം പെണ‍്കുട്ടിയുടെ മാതാവ് അറിയുന്നത്.
പെൺകുട്ടിയും മാതാവും നഗരൂർ സ്റ്റേഷനിൽ പരാതി നല്കിയതോടെ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. നഗരൂർ എസ് ഐ ഇതിഹാസ് താഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ പോക്സ് വകുപ്പുപ്രകാരം കേസെടുത്ത് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഐ, പി.ആര്‍.ഡി
Location :
First Published :
Nov 02, 2022 8:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
16 കാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച 46കാരനും സഹായിയായ 71കാരനും അറസ്റ്റില്‍










