'രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടിയ യുവാവ് പീഡിപ്പിച്ചു'; മധ്യപ്രദേശിൽ യുവതിയുടെ പരാതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു എന്നാൽ പിന്നീട് ഇയാൾ വാക്കുപാലിച്ചില്ല.
ഭോപ്പാൽ: രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ രാഖി കെട്ടിയ യുവാവ് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഒന്നരവർഷം മുൻപ് യുവാവ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. റാത്തിബാദ് സ്വദേശിയായ 38 കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിഷേധിച്ചപ്പോള്‍ പ്രതി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയതായും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റാത്തിബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആദ്യ ഭർത്താവ് രോഗം ബാധിച്ച് മരിച്ചതിനെ തുടർന്ന് യുവതി രണ്ടാമത് വിവാഹം കഴിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ യുവതി ബന്ധം വേർപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടർന്ന് അയൽവാസിയായ യുവാവുമായി സൗഹൃദത്തിലാവുകയായിരുന്നു.
advertisement
സൗഹൃദം സ്ഥാപിച്ച ശേഷം കഴിഞ്ഞ രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ യുവതിയുടെ കൈയിൽ ഇയാൾ രാഖി കെട്ടിയിരുന്നു. യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഇയാൾ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഭീഷണിപ്പെടുത്തി യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുറച്ചുദിവസങ്ങൾക്ക് മുൻപ് യുവതി യുവാവിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവാവ് ആവശ്യം നിരസിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
Location :
First Published :
Nov 02, 2022 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടിയ യുവാവ് പീഡിപ്പിച്ചു'; മധ്യപ്രദേശിൽ യുവതിയുടെ പരാതി










