ഗാര്‍ഹിക പീഡനം; രണ്ടാം ഭാര്യയും ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇയാളുടെ ആദ്യ ഭാര്യയും ജീവനൊടുക്കിയിരുന്നു
ഇടുക്കി: വാഗമണിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31) നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 12നാണ് രമ്യ എന്ന ശരണ്യ(20) ആത്മഹത്യ ചെയ്തത്.
ശരത്തിന്‍റെ രണ്ടാം ഭാര്യയാണ് വാഗമൺ പാറക്കെട്ട് സ്വദേശിയായ ശരണ്യ.ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. ബന്ധുക്കളുടെ പരാതിയില്‍ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശരത് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പാണ് ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ഇയാളുടെ ആദ്യ ഭാര്യയും ജീവനൊടുക്കിയിരുന്നു. അറസ്റ്റ് ചെയ്ത ശരത്തിനെ പൊലീസ് പീരുമേട് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Location :
First Published :
November 02, 2022 2:24 PM IST


