കോഴിക്കോട് ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 52-കാരൻ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
കുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ 52-കാരൻ അറസ്റ്റിൽ. കായലം സ്വദേശി വിനോദ് കുമാറിനെയാണ് മാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൺകുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചെന്ന് പോലീസ് പറയുന്നു. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി തന്റെ വീട്ടിൽ വെച്ച് പ്രതി പെൺകുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ് ടി.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ റൂബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള കർശന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 29, 2026 1:10 PM IST








