advertisement

വ്യാജ സ്വർണം നൽകി അഞ്ച് ലക്ഷം തട്ടി; 6 കർണാടക സ്വദേശികൾ വടകരയിൽ പിടിയിൽ

Last Updated:

ശരിയായ സ്വർണ നാണയം കാണിച്ചും അവ സൗജന്യമായി നൽകി വിശ്വാസം ആർജിച്ചുമാണ് വ്യാജ സ്വർണ നാണയങ്ങൾ നൽകി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയത്.

കോഴിക്കോട്: സ്വർണ നാണയങ്ങൾ എന്ന വ്യാജേന വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിക്കാൻ ശ്രമിച്ച ആറ് കർണാടക സ്വദേശികളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂർ സ്വദേശി കുമാർ മഞ്ജുനാഥ് (47), മാതാപുരം സ്വദേശികളായ വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗ സ്വദേശികളായ മോഹൻ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ സ്വർണ നാണയങ്ങളുമായി കാറില്‍ വീണ്ടും എത്തിയപ്പോഴാണ് ഇവർ  പൊലീസിന്റെ പിടിയിലായത്.
കുരിയാടി സ്വദേശി രാജേഷിന്റെ സുഹൃത്തിന് സ്വർണ നാണയങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ രാജേഷും സുഹൃത്തുക്കളും ചേർന്ന് പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. പത്ത് ലക്ഷം രൂപയുടെ സ്വർണം അഞ്ച് ലക്ഷത്തിനു നൽകുമെന്നാണ് സംഘം വാഗ്ദാനം ചെയ്തത്. വിശ്വസിപ്പിക്കാൻ ആദ്യം ഒറിജിനൽ സ്വർണ നാണയം കാണിക്കും. എന്നാൽ ബാക്കിയെല്ലാം വ്യാജ സ്വർണമായിരുന്നു ഇത് വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്.  ഇതിനെ തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുളള തട്ടിപ്പിനു നിരവധി സ്ത്രികൾ ഉൾപ്പെടെയുളളവർ ഇരയായതായാണ് വിവരം.
advertisement
പിന്നാലെ കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ രജേഷ് പോലീസിൽ പരാതി നൽകിയിരുന്നു. കർണാടകയിൽ വെച്ച് വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിച്ച ഈ കേസിൽ 2022 ജനുവരിയിൽ വടകര സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ബംഗളുരുവിൽ ഉൾപെടെ എത്തി അന്വേഷിച്ചെങ്കിലും കേസ് തെളിയിക്കാനായില്ല. ഏഴ് മാസത്തിനു ശേഷം കേസ് അൺ ഡിക്ടക്റ്റഡ് ആയി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കുമാർ മഞ്ജുനാഥ്, വീരേഷു, നടരാജ് എന്നിവരായിരുന്നു അന്ന് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം രാജേഷിന്റെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ട് സ്വർണ വിൽപന നടത്താൻ വടകരയിൽ എത്തിയതായിരുന്നു ഇവർ. അതീവ സാഹസികമായാണ് പ്രതികളെ പോലീസും രാജേഷ്യം സുഹൃത്തുക്കളും ചേർന്ന് മൂന്ന് പേരെ വലയിലാക്കിയത്. അതിനിടെ ഇവർ സഞ്ചരിച്ച ആഢംബര കാറിൽ മൂന്ന് പേർ കടന്നു കളഞ്ഞിരുന്നു. ഇവരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജ സ്വർണം നൽകി അഞ്ച് ലക്ഷം തട്ടി; 6 കർണാടക സ്വദേശികൾ വടകരയിൽ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement