Pocso Case | ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60-കാരൻ അറസ്റ്റിൽ
- Published by:Naveen
- news18-malayalam
Last Updated:
ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയായ ഭിന്നശേഷിക്കാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച (Rape Attempt) കേസിൽ വയോധികനായ കടയുടമ അറസ്റ്റിൽ (Arrest). ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ഷുക്കൂർ (60) ആണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങൾ വാങ്ങാനായി കുട്ടി കടയിൽ ചെന്നപ്പോഴാണ് പീഡന ശ്രമം നടന്നെന്നാണ് പരാതി. വിവിധ നിറങ്ങളിലുള്ള ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കടയ്ക്ക് ഉള്ളിലേക്ക് വിളിക്കുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയെ കാണാതെ വന്നതോടെ അമ്മ അന്വേഷിച്ച് വരികയായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടയിൽ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതിയെ കഴിഞ്ഞദിവസം വർക്കല വള്ളക്കടവിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടേയും അമ്മയുടേയും മൊഴികൾ പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
ഭാര്യയെയും രണ്ടു പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കോട്ടയം: ഭാര്യയെയും പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ആറിന് ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണ് സംഭവം. ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെയുമാണ് വിജേന്ദ്രന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
Also Read-Attack | വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ച് വസ്ത്രം വലിച്ചുകീറി; പിന്നിൽ CPM പ്രവർത്തകരെന്ന് ആരോപണം
കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ലക്ഷ്മിയും മക്കളും. ദമ്പതികള്‍ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം നടിച്ചെത്തിയ പ്രതി ഇവരുടെ ദേഹത്തെക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു.
advertisement
അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതില്‍വഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അഞ്ചു ലീറ്ററിന്റെ കന്നാസിലാണ് പ്രതി പെട്രോള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
Location :
First Published :
Jun 25, 2022 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Case | ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60-കാരൻ അറസ്റ്റിൽ









