കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് പി(66) എന്നായാളെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52കാരിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പുതുപ്പള്ളി ഭാഗത്തു നിന്ന് പിടികൂടുകയായിരുന്നു.
Also Read-ഇളയ സഹോദരിയെ കൊന്ന് വെട്ടിനുറുക്കി കത്തിച്ചു; പതിമൂന്നുകാരിയും കൂട്ടുകാരനും അറസ്റ്റിൽ
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ പ്രസന്നകുമാർ, മുഹമ്മദ് നൗഷാദ്, സിപിഒമാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിൻ, അജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.