ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് ബില്ലടയ്ക്കാതെ മുങ്ങുന്ന 67കാരന്‍ പിടിയില്‍; തട്ടിപ്പ് തുടങ്ങിയിട്ട് 28 വർഷം
- Published by:Vishnupriya S
- news18-malayalam
Last Updated:
കര്‍ണാടകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ശേഷം വാടക നല്‍കാതെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത്
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചശേഷം പണം നല്‍കാതെ മുങ്ങുന്നത് സ്ഥിരമാക്കിയ 67കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ ബിംസെന്റ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ശേഷം വാടക നല്‍കാതെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത്. ഹോട്ടല്‍ ബില്ലായ 40000 രൂപ അടയ്ക്കാതെ മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് പണമടയ്ക്കാതെ മുങ്ങുന്നത് പതിവാക്കിയ ആളാണ് ബിംസെന്റ് ജോണ്‍ എന്ന് പൊലീസ് പറഞ്ഞു. 1996 മുതലാണ് ഇയാള്‍ ഈ തട്ടിപ്പ് തുടങ്ങിയത്. രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിലായി 49 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമാനമായ കേസില്‍ അഞ്ച് വര്‍ഷത്തോളം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ഡിസംബര്‍ 7നാണ് ഇയാള്‍ മണിപ്പാലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത്.
ഡിസംബര്‍ 12ന് ചെക്ക്ഔട്ട് ചെയ്യുമെന്നും ഇയാള്‍ പറഞ്ഞു. ഡിസംബര്‍ 9ന് ഹോട്ടല്‍ ബില്ലടയ്ക്കാമെന്നും ഇയാള്‍ ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ പിന്നീട് തനിക്ക് ഒരു കോണ്‍ഫറന്‍സ് ഉണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ഹോട്ടല്‍ മാനേജറായ നിതിന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ബിംസെന്റ് ജോണിനെ അറസ്റ്റ് ചെയ്തത്.
advertisement
കൊല്ലം, താനെ, ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സമാനമായ തട്ടിപ്പ് നടത്തിയ ആളാണ് ബിംസെന്റ് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷമാദ്യം ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 15 ദിവസത്തോളം താമസിച്ച ശേഷം പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച ആന്ധ്രാപ്രദേശ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത വാര്‍ത്തയും ഏറെ ചര്‍ച്ചയായിരുന്നു.
ഹോട്ടലില്‍ ഏകദേശം 6 ലക്ഷം രൂപയുടെ ബില്ലാണ് യുവതിയുടെ പേരില്‍ വന്നതെന്നാണ് പൊലീസ് പറഞ്ഞത്. ഇവരുടെ അക്കൗണ്ടില്‍ ആകെ 41 രൂപ മാത്രമാണുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. യുവതിയെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ ആന്ധ്രാപ്രദേശ് പൊലീസിന് ഡല്‍ഹി പൊലീസ് കത്തെഴുതിയിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുടെ വിവരം ആവശ്യപ്പെട്ടായിരുന്നു കത്ത്. ഝാന്‍സി റാണി സാമുവല്‍ ആണ് പൊലീസ് പിടിയിലായത്.
advertisement
പിന്നീട് പൊലീസ് അവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നു. വെറും 41 രൂപ മാത്രമാണ് ഇവരുടെ അക്കൗണ്ടിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി എയര്‍പോര്‍ട്ടിനടുത്തുള്ള പുള്‍മാന്‍ ആഡംബര ഹോട്ടലിലാണ് ഇവര്‍ 15 ദിവസത്തോളം താമസിച്ചത്. ഈ സമയത്ത് ഇവര്‍ ഏകദേശം 5,88,176 രൂപയുടെ തട്ടിപ്പ് ഇടപാട് നടത്തിയതായും പൊലീസ് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ രേഖയാണ് ഇവര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. ഈ കാര്‍ഡ് കാണിച്ച് ഹോട്ടലിലെ സ്പാ സേവനങ്ങളും ഉപയോഗിച്ചിരുന്നു.
ഏകദേശം 2,11,708 രൂപയുടെ സ്പാ സര്‍വ്വീസാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്. ബില്ല് നല്‍കിയപ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ യുപിഐ ആപ്പ് ഉപയോഗിച്ച് പണം നല്‍കുന്നതായി ഇവര്‍ ഹോട്ടല്‍ ജീവനക്കാരുടെ മുന്നില്‍ അഭിനയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്നും ഹോട്ടല്‍ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല.
advertisement
താന്‍ ഒരു ഡോക്ടറാണെന്നാണ് ആദ്യം ഇവര്‍ പൊലീസിനോട് പറഞ്ഞത്. തന്റെ ഭര്‍ത്താവും ഡോക്ടറാണെന്നും അദ്ദേഹം ന്യൂയോര്‍ക്കിലാണെന്നും ഇവര്‍ പറഞ്ഞു. ജനുവരി 13നാണ് ഝാന്‍സി റാണി സാമുവലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഐപിസി 419, 468, 471 സെക്ഷന്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Location :
Tamil Nadu
First Published :
December 12, 2024 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് ബില്ലടയ്ക്കാതെ മുങ്ങുന്ന 67കാരന്‍ പിടിയില്‍; തട്ടിപ്പ് തുടങ്ങിയിട്ട് 28 വർഷം