തനിച്ചുതാമസിക്കുന്ന 76കാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ 27 കാരൻ പിടിയില്‍

Last Updated:

ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ആലപ്പുഴ കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76കാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസി പിടിയില്‍. ഓച്ചിറ ക്ലാപ്പന സ്വദേശി ഷഹനാസ് (27) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കായംകുളം കൃഷ്ണപുരത്താണ് സംഭവം.
വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഷഹനാസ് വയോധികയെ പീഡിപ്പിച്ചത്. സ്ത്രീയുടെ വായിൽ തുണിതിരികി കയറ്റിയിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതിയുണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ കഴിച്ചാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറഞ്ഞു. ഷഹനാസ് നേരത്തെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന് പരിധിയിൽ കഞ്ചാവ് കേസിലും പ്രതിയായിരുന്നു
ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെത്തി പൊലീസ് വയോധികയുടെ മൊഴി രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തനിച്ചുതാമസിക്കുന്ന 76കാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ 27 കാരൻ പിടിയില്‍
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement