Bank fraud | 77 കോടിയുടെ ഹൈടെക് ബാങ്ക് തട്ടിപ്പ്; പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്
- Published by:Amal Surendran
- news18-malayalam
Last Updated:
ഐഎക്‌സ് ഗ്ലോബൽ എന്ന ആപ്പ് വഴി വിവിധ സ്കീമുകൾ അവതരിപ്പിച്ച് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഒരു വിദേശ കറൻസി ട്രേഡിംഗ് പരിശീലനമായിരുന്നു ഈ ആപ്പ് വഴി നൽകിയിരുന്നത്.
സൽമാലി ദാസ്
ഓൺലൈൻ വഴി വിദേശ കറൻസി വിനിമയം പഠിപ്പിച്ചത് മുതൽ കള്ളപ്പണം വെളുപ്പിച്ചതു വരെയുള്ള കുറ്റകൃത്യങ്ങൾ സ്വന്തം പേരിലുള്ള ശൈലേഷ് പാണ്ഡെ (Shailesh Pandey) എന്നയാൾക്കെതിരെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒരു മാസത്തിനുള്ളിൽ രണ്ട് അക്കൗണ്ടുകളിൽ നിന്നായി ഏകദേശം 77 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുള്ളതായി പോലീസ് അറിയിച്ചു.
ഐഎക്‌സ് ഗ്ലോബൽ എന്ന ആപ്പ് വഴി വിവിധ സ്കീമുകൾ അവതരിപ്പിച്ച് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഒരു വിദേശ കറൻസി ട്രേഡിംഗ് പരിശീലനമായിരുന്നു ഈ ആപ്പ് വഴി നൽകിയിരുന്നത്. പിന്നീട് കൂടുതൽ പേരെ പരിശീലനത്തിന് എത്തിക്കാൻ പലരോടും ആവശ്യപ്പെട്ടു. കൂടുതൽ ആളുകളെ എത്തിക്കുന്നവർക്ക് കൂടുതൽ കമ്മീഷൻ ലഭിച്ചിരുന്നു. തുടക്കത്തിൽ പലർക്കും ആ കമ്മീഷൻ കിട്ടിയിരുന്നു.
advertisement
ഈ വർഷം ഓഗസ്റ്റിലാണ് ഇയാൾക്കെതിരെ ആദ്യത്തെ പരാതി ലഭിച്ചത്. കാനറ ബാങ്ക് അധികൃതരാണ് പരാതി നൽകിയത്. 16, Strand Road എന്ന വിലാസത്തിലാണ് ഇയാൾ ബാങ്ക് അക്കൗണ്ട് തുറന്നത്. ഓഗസ്റ്റിൽ രണ്ട് അക്കൗണ്ടുകൾ തുറന്നു. ടിപി ഗ്ലോബൽ ഇഫക്ട്‌സ് എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയത്. ഭക്ഷ്യധാന്യ ബിസിനസിനു വേണ്ടിയാണ് അക്കൗണ്ട് എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ജാർഖണ്ഡിലെ മറ്റൊരു അക്കൗണ്ടിന്റെ റസിഡൻഷ്യൽ വിലാസവും കാനറാ ബാങ്ക് അധികൃതരെ ഇയാൾ കാണിച്ചിരുന്നു. സെപ്റ്റംബറിലെ ആദ്യത്തെ ആഴ്ച മാത്രം ഈ അക്കൗണ്ടിൽ വൻ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. സെപ്റ്റംബറിൽ ആർബിഐ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുടെ പേരിൽ 77 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്.
advertisement
മൊത്തത്തിൽ 77 കോടിയോളം രൂപയുടെ അനധികൃത ഇടപാടുകൾ ശൈലേഷ് പാണ്ഡെ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശൈലേഷിന്റെ രണ്ട് സഹോദരന്മാരായ അരവിന്ദ്, രോഹിത് പാണ്ഡെ എന്നിവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന് പരിചയപ്പെടുത്തിയ ശൈലേഷ് വിദേശത്ത് നിന്ന് കള്ളപ്പണം കൊണ്ടുവന്ന് വെളുപ്പിക്കാറുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനായി വിവിധ ബാങ്കുകളിൽ വ്യാജ അക്കൗണ്ടുകൾ തുറക്കുന്നതും പതിവായിരുന്നു.
advertisement
ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ ട്രാൻസ്ഫർ ചെയ്തെന്ന പരാതിയിൽ ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ചിരാലയിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് മാനേജരായ കുമാർ ബോണൽ എന്നയാളാണ് സഹപ്രവർത്തകന്റെ പാസ്‌വേഡ് ഉപയോഗിച്ച് ഇടപാട് നടത്തിയത്. ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതി നൽകിയത്. സെപ്റ്റംബർ 4 നും സെപ്റ്റംബർ 5 നും ഇടയിൽ ഭാര്യ രേവതി പ്രിയങ്ക ഗോറെയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കുമാർ 2.69 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
Location :
First Published :
October 18, 2022 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bank fraud | 77 കോടിയുടെ ഹൈടെക് ബാങ്ക് തട്ടിപ്പ്; പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്