മലദ്വാരത്തിൽ 101 പവനുമായി കൊടുവള്ളി സ്വദേശി പിടിയിൽ; കരിപ്പൂരിലെത്തിയത് ബഹറിനിൽ നിന്നും
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്ന് ക്യാംപ്സൂളുകളായി 808 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ (karipur airport) വീണ്ടും സ്വർണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയ്യിലിനെയാണ് കസ്റ്റംസ് പിടികൂടിയത്.
എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം (gold compound) ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്.
കസ്റ്റംസിന് നേരത്തെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. കസ്റ്റംസ് അധികതര്‍ തുടർ നടപടികൾ സ്വീകരിച്ചു.
advertisement
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് സ്വർണം പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ ദുബായിൽനിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർകോട് മേൽപ്പറമ്പ് സ്വദേശി എം വി ഹുസൈനി(42)ൽ നിന്നാണ് 50 ലക്ഷത്തിലധികം രൂപയുടെ സ്വർണം എയർപോർട്ട് പൊലീസ് പിടിച്ചത്. ഇയാളുടെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരുകിലോയിലധികം സ്വർണം.
പെട്ടിയുടെ അരികുവശത്തുള്ള ഇരുമ്പുപട്ടയുടെ രൂപത്തിലാണ് മെർക്കുറി പുരട്ടിയ സ്വർണം കണ്ടെടുത്തത്. കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശിയിൽനിന്ന് 44 ലക്ഷം രൂപയുടെ സ്വർണം എയർപോർട്ട് പൊലീസ് പിടികൂടിയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെത്തുടർന്ന് എയർപോർട്ട് ഇൻസ്പെക്ടർ എ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
advertisement
പ്രതിയെയും സ്വർണവും തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ സ്പെഷ്യൽ സ്ക്വാഡും എയർപോർട്ട് പൊലീസും ചേർന്നാണ് വിമാനത്താവള പരിസരത്ത് പരിശോധന നടത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഇത് നാലാംതവണയാണ് കസ്റ്റംസിനെ വെട്ടിച്ചുകടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടിക്കുന്നത്.
Location :
First Published :
September 07, 2022 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലദ്വാരത്തിൽ 101 പവനുമായി കൊടുവള്ളി സ്വദേശി പിടിയിൽ; കരിപ്പൂരിലെത്തിയത് ബഹറിനിൽ നിന്നും