മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം നടന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് താനെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കുട്ടിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ കളിക്കാന്‍ എന്ന വ്യാജേന വിളിച്ചു കൊണ്ടു പോയി ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ അമ്മേയോട് പറയുകയായിരുന്നു.
Arrest | അംഗത്വവിതരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ പേരില്‍ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍(Arrest). കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ്(Congress) പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലാണ് യുവതിയെ ബിജു കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.