ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 52കാരന് 42 വർഷം കഠിനതടവ്
- Published by:Anuraj GR
- news18-malayalam
Last Updated:
ബന്ധുവായ കുട്ടി ഒപ്പം താമസിച്ചപ്പോഴാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയത്
ആലപ്പുഴ: ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ 52 കാരന് 42 വര്‍ഷവും 3 മാസവും കഠിനതടവ്. കൂടാതെ ഒന്നരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നെടുമുടി പൊലീസ് 2022ല്‍ രജിസ്റ്റര്‍ ചെയ്തു കേസിലാണ് ആലപ്പുഴ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആഷ്. കെ. ബാല്‍ വിധി പ്രസ്താവിച്ചത്.
ബന്ധുവായ കുട്ടി ഒപ്പം താമസിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ കൌൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
12 വയസില്‍ താഴെ പ്രായമുള്ള കുട്ടി എന്ന നിലയില്‍ 20 വര്‍ഷവും കുട്ടിയെ നിയമപരമായി സംരക്ഷിക്കാന്‍ ബാധ്യതയുള്ള ആള്‍ ഇപ്രകാരം കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതിന് 20 വര്‍ഷവും പിന്‍തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ശല്യം ചെയ്തതിന് 1 വര്‍ഷവും പോക്‌സോ ആക്‌ട് പ്രകാരം പിന്തുടര്‍ന്നു ശല്യം ചെയ്തതിന് 3 മാസവും എന്ന ക്രമത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
advertisement
പിഴത്തുകയില്‍ 50,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണെന്നും പിഴതുക അടക്കാത്ത പക്ഷം പ്രതി ഓരോ വര്‍ഷം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ , പ്രോസിക്യൂട്ടര്‍ അംബിക കൃഷ്ണന്‍ എന്നിവര്‍ ഹാജരായി.
Location :
Alappuzha,Alappuzha,Kerala
First Published :
February 06, 2024 8:34 PM IST