advertisement

തിരുവനന്തപുരത്ത് പട്ടാപകല്‍ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ 6 പവന്റെ മാല കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Last Updated:

ആറു പവന്‍റെ സ്വര്‍ണ്ണമാലയാണ് തട്ടിയെടുത്തത്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പട്ടാപകല്‍ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ 6 പവന്റെ മാല കവര്‍ന്നു. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്. ഇരുചക്രവാഹനം ഓടിച്ച് പോകുന്നതിനിടെയിലാണ് ലിജിയുടെ കഴുത്തിൽ‌ നിന്ന് മോഷണ സംഘം മാല പിടിച്ചുപറിച്ചത്. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ പൊഴിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് ക്രോസ് ചെയ്യാൻ നിൽക്കുന്നതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. എന്നാൽ മോഷ്ടക്കാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലിജി സ്കൂട്ടറില്‍ നിന്നും വീണു. സംഭവത്തിൽ ലിജിക്ക് പരിക്കേറ്റു. ആറു പവന്‍റെ സ്വര്‍ണ്ണമാലയാണ് തട്ടിയെടുത്തത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പട്ടാപകല്‍ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ 6 പവന്റെ മാല കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement