ആശുപത്രിയിൽ കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ
- Published by:Sarika KP
- news18-malayalam
Last Updated:
ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുക്കാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: ആശുപത്രയിൽ ചികിത്സയിലേക്ക് എത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ. ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടിയത്.
തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നേത്ര ചികിൽസയ്ക്കെത്തിയ എത്തിയ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കണ്ണ് പരിശോധിച്ച് മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. സംഭവത്തിനു പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുക്കാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 25, 2023 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആശുപത്രിയിൽ കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ