advertisement

കൊല്ലം പരവൂരിൽ ട്യൂഷനെത്തിയ വിദ്യാർഥിനിയ്ക്കുനേരെ നഗ്നതാപ്രദർശനം; രഹസ്യഭാഗങ്ങളിൽ സ്പർശിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

Last Updated:

ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയാണ് ലൈംഗികാതിക്രമം നടത്തിയത്

ബിനീഷ് അറസ്റ്റ്
ബിനീഷ് അറസ്റ്റ്
കൊല്ലം: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.
ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസമാണ് ഇതേക്കുറിച്ച് മനസിലാക്കാൻ വീട്ടുകാർക്ക് കഴിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതി നൽകുകയായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന്‍ എസ് സിപിഒ സലാഹുദീന്‍ സിപിഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്. ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം പരവൂരിൽ ട്യൂഷനെത്തിയ വിദ്യാർഥിനിയ്ക്കുനേരെ നഗ്നതാപ്രദർശനം; രഹസ്യഭാഗങ്ങളിൽ സ്പർശിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement