ഭർത്താവിന്‍റെ വീട്ടിൽനിന്ന് 80 പവൻ സ്വർണവുമായി മുങ്ങിയ യുവതിയും കാമുകനും ആറുവർഷത്തിനുശേഷം പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
നാടുവിട്ട ഇരുവരും ഗസറ്റിൽ പരസ്യം നൽകി പേര് മാറ്റുകയും, പുതിയ പാൻകാർഡും ഐഡി കാർഡും സംഘടിപ്പിക്കുകയും ചെയ്തു
മുംബൈ: ഭർത്താവിന്‍റെ വീട്ടിൽനിന്ന് 80 പവൻ സ്വർണവുമായി മുങ്ങിയ യുവതിയും കാമുകനും ആറുവർഷത്തിനുശേഷം പിടിയിലായി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ ജില്ലയിലെ പ്രോപ്പർട്ടി ക്രൈം സെൽ യൂണിറ്റാണ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തത്.
“2017 ഡിസംബർ 25നാണ് യുവതിയും കാമുകനും സ്വർണാഭരണങ്ങളുമായി നാടുവിട്ടത്, ഇതേത്തുടർന്ന് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വീടിന്റെ മുന്നിൽ താമസിച്ചിരുന്ന യുവാവുമായാണ് യുവതി ഒളിച്ചോടിയത്. ഇരുവരെയും കഴിഞ്ഞ ദിവസം പിടികൂടി. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 380, 34 പ്രകാരം കപൂർബവ്ഡി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്”- താനെയിലെ പ്രോപ്പർട്ടി ക്രൈം സെൽ യൂണിറ്റിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ ആനന്ദ് രാവ്‌റാനെ പറഞ്ഞു.
advertisement
താനെയിൽനിന്ന് പോയ ഇവർ വിവിധ സംസ്ഥാനങ്ങളിൽ ഒളിച്ചു താമസിച്ചുവരികയായിരുന്നു. എന്നാൽ അടുത്തിടെ ലഭ്യമായ രഹസ്യവിവരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
വീട്ടിൽ നിന്ന് 80 പവന്റെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചതായും സംശയം തോന്നാതിരിക്കാൻ മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റതായും ഇവർ പറഞ്ഞു. നാടുവിട്ട ഇരുവരും ഗസറ്റിൽ പരസ്യം നൽകി പേര് മാറ്റുകയും, പുതിയ പാൻകാർഡും ഐഡി കാർഡും സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഗോകർണ (കർണാടക), ഗോവ, ചിപ്ലൂൺ, രത്‌നഗിരി, തലോജ എന്നീ പ്രദേശങ്ങളിൽ മാറി മാറി താമസിച്ചു.
Location :
Mumbai,Maharashtra
First Published :
February 27, 2023 10:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന്‍റെ വീട്ടിൽനിന്ന് 80 പവൻ സ്വർണവുമായി മുങ്ങിയ യുവതിയും കാമുകനും ആറുവർഷത്തിനുശേഷം പിടിയിൽ