• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി 5.44 ലക്ഷം രൂപ തട്ടി; യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി 5.44 ലക്ഷം രൂപ തട്ടി; യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊച്ചിയിൽ താമസിക്കുന്ന ഡോക്ടറുമായി അടുപ്പം സ്ഥാപിച്ചാണ് നസീമയും മുഹമ്മദ് അമീനും ചേർന്ന് കെണിയൊരുക്കിയത്

  • Share this:

    കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിലായി. ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് 5.44 ലക്ഷം രൂപയാണ് നസീമയും മുഹമ്മദ് അമീനും ചേർന്ന് തട്ടിയെടുത്തത്.

    കൊച്ചിയിൽ താമസിക്കുന്ന ഡോക്ടറുമായി അടുപ്പം സ്ഥാപിച്ചാണ് നസീമയും മുഹമ്മദ് അമീനും ചേർന്ന് കെണിയൊരുക്കിയത്. ഡോക്ടറെ വിളിച്ചുവരുത്തിയശേഷം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം നസീമയും മുഹമ്മദ് അമീനും ആവശ്യപ്പെട്ട 5.44 ലക്ഷം രൂപ ഡോക്ടർ നൽകി.

    എന്നാൽ വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് നസീമയും മുഹമ്മദ് അമീനും ഡോക്ടറെ സമീപിച്ചു. പണം നൽകിയില്ലെങ്കിൽ കൈവശമുള്ള ഫോട്ടോ, സുഹൃത്തുക്കൾക്കുംബന്ധുക്കൾക്കും അയച്ചുനൽകുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇതോടെ ഡോക്ടർ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.

    ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇതോടെ ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതികളെ ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം.

    Published by:Anuraj GR
    First published: