നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം സുഹൃത്തുക്കൾക്കൊപ്പം മുങ്ങി; യുവാവിന് ലക്ഷങ്ങളുടെ നഷ്ടം

  ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം സുഹൃത്തുക്കൾക്കൊപ്പം മുങ്ങി; യുവാവിന് ലക്ഷങ്ങളുടെ നഷ്ടം

  പുതിയ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി രാവിലെ എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് അവിടെ നിന്ന് കടന്നുകളഞ്ഞത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം സുഹൃത്തുക്കൾക്കൊപ്പം കടന്നുകളഞ്ഞതായി പരാതി. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങിയത്. കാമുകനുമായുള്ള വിവാഹം പള്ളിയില്‍ ബുധനാഴ്ച രാവിലെ നടക്കാനിരിക്കേയാണ് സംഭവം.

   വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് യുവതി കഴിഞ്ഞ മാസം വീടുവിട്ടിറങ്ങി കാമുകനൊപ്പം പോയത്. മാതാപിതാക്കൾ വിവാഹത്തിന് എതിര് നിന്നതോടെയാണ് യുവതി ഒളിച്ചോടിയത്. കാമുകന്‍റെ മൂന്നാറിലെ വീട്ടിലെത്തിയ യുവതി അവിടെ താമസമാക്കുകയും ചെയ്തു. കാമുകന്‍റെ മാതാപിതാക്കൾ ഈ ബന്ധത്തെ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാനും തീരുമാനിച്ചു. 15 ദിവസം മുമ്ബ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് യുവാവിന്റെ ബന്ധുക്കളെ ഉള്‍പ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാര്‍ക്കുമൊപ്പം നിന്ന് പെണ്‍കുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു.

   ബുധനാഴ്ച രാവിലെ മൂന്നാര്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാണ് യുവാവിന്റെ വീട്ടുകാര്‍ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡ പ്രകാരം നടത്തുന്ന വിവാഹത്തിലേക്ക് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു. പുതിയ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി രാവിലെ എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. എന്നാൽ അതിനു ശേഷം ബാത്ത് റൂമിൽ പോയി വരാമെന്ന് അറിയിച്ച യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷണത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ സുഹൃത്തുക്കളെയും കാണാനില്ലായിരുന്നുയ

   പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും ചെയ്തത്.

   ഷെയർചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

   ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചവറ സ്വദേശി അറസ്റ്റില്‍. ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തന്‍വീട്ടില്‍ നിസാമുദ്ദീനെ (39) കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

   Also Read- ഭർത്താവിന്‍റെ ഫോൺ വിളി സഹിക്കാനാകാതെ ഭാര്യ ജീവനൊടുക്കി

   ഭര്‍ത്താവിനൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വന്ന യുവതിയെ ഷെയര്‍ ചാറ്റിലൂടെയാണ് നിസാമുദ്ദീൻ പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്, എറണാകുളം, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കൊണ്ടുപോയി ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

   അതിനിടെ യുവതിയിൽ നിന്ന് പണവും സ്വർണവും നിസാമുദ്ദീൻ കൈക്കലാക്കിയിരുന്നു. പണയം വെക്കാനായി വാങ്ങിയ സ്വർണം പിന്നീട് ഇയാൾ വിൽക്കുകയും ചെയ്തു. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് ചെറുവത്തൂരിൽ വച്ച്‌ പ്രതി പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}