• HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രെയിനിൽ വനിതാ ടിടിഇ യോട് മോശമായി പെരുമാറിയ കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

ട്രെയിനിൽ വനിതാ ടിടിഇ യോട് മോശമായി പെരുമാറിയ കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു.

  • Share this:

    തൃശ്ശൂര്‍: ട്രെയിനിൽ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

    Also read-വനിതാ ടിക്കറ്റ് പരിശോധകയെ അക്രമിച്ച സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ റെയിൽവെ പൊലീസ് കേസ്

    കഴിഞ്ഞ മാസമാണ് കോട്ടയം റെയില്‍വേ പൊലീസ് അര്‍ജുന്‍ ആയങ്കിക്ക് എതിരെ കേസ് എടുത്തത്. എന്നാൽ ഇത് പിന്നീട് കേസ് തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. ഗാന്ധിധാമില്‍ നിന്ന് നാഗാര്‍കോവിലേക്ക് സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി കയറിയ അര്‍ജുന്‍ സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു.

    Published by:Sarika KP
    First published: