ദുർഗന്ധമൊഴിവാക്കാൻ ആന്തരികാവയവങ്ങൾ മുറിച്ചു മാറ്റി; മുഖം കത്തിച്ചു; കാമുകിയെ കഷണങ്ങളാക്കിയ അഫ്താബിന്റെ കൊടും ക്രൂരത
- Published by:Arun krishna
- news18-malayalam
Last Updated:
മെയ് 18നാണ് തന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ ശ്രദ്ധ വാള്‍ക്കറെ അഫ്താബ് അമീന്‍ പൂനെവാല കൊലപ്പെടുത്തിയത്.
ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തില്‍ (shraddha walkar murder) പ്രതി അഫ്താബിന്റെ കൊടും ക്രൂരതകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ശവശരീരത്തിൽ നിന്നുള്ള ദുർഗന്ധം ഒഴിവാക്കാൻ കുടലുകളും (intenseness) മറ്റ് ആന്തരിക അവയവങ്ങളും (internal organs) അഫ്താബ് നീക്കം ചെയ്തിരുന്നതായി പൊലീസ് വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചാൽ അയല്‍വാസികളില്‍ സംശയത്തിനിടയാക്കുമെന്നതിനാലാണ് അഫ്താബ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറയുന്നു. അവയവങ്ങള്‍ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി സംസ്ഥാനത്തുടനീളമുള്ള മാലിന്യക്കൂമ്പാരങ്ങളില്‍ (garbage dumps) വലിച്ചെറിഞ്ഞതായി അഫ്താബ് പറയുന്നു. അവയില്‍ മിക്കതും തെരുവ് നായ്ക്കൾ തിന്നുകയോ പൂര്‍ണമായും അഴുകുകയോ ചെയ്തിട്ടുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ശ്രദ്ധയുടെ ശരീരം കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷം മുഖം തിരിച്ചറിയാതിരിക്കാന്‍ കത്തിച്ചുവെന്നും മൃതദേഹം സംസ്‌കരിക്കാനുള്ള വഴികള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തി. പ്രശസ്ത അമേരിക്കന്‍ ക്രൈം പരിപാടിയായ ഡെക്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഫ്താബ് മനുഷ്യശരീരം വെട്ടിമാറ്റുന്നതിനെ കുറിച്ച് വായിച്ചതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
advertisement
മെയ് 18നാണ് തന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ ശ്രദ്ധ വാള്‍ക്കറെ അഫ്താബ് അമീന്‍ പൂനെവാല കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിച്ചിരുന്നു. ഇത് സൂക്ഷിക്കുന്നതിനായി അഫ്താബ് ഒരു വലിയ ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. പിന്നീടുള്ള 18 ദിവസങ്ങളിലായാണ് അഫ്താബ് ശരീരഭാഗങ്ങള്‍ ഡല്‍ഹിയിലുടനീളം ഉപേക്ഷിച്ചത്. ഇതിനായി പുലര്‍ച്ചെ 2 മണിക്ക് അയാള്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു.
advertisement
ശ്രദ്ധയും അഫ്താബും മുംബൈയിലെ ഒരു കോള്‍ സെന്ററിലെ ജീവനക്കാരായിരുന്നു. അവിടെ വെച്ചാണ് അവര്‍ പ്രണത്തിലാകുന്നതും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതും. ശ്രദ്ധയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തിനോട് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനാലാണ് ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറിയത്. മെഹ്‌റോളിയിലായിരുന്നു പിന്നീട് അവരുടെ താമസം. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ എവിടെയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, പെട്ടെന്ന് അപ്‌ഡേറ്റുകള്‍ നിലച്ചു. അങ്ങനെയാണ് ശ്രദ്ധയുടെ പിതാവ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ശ്രദ്ധയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
advertisement
ശ്രദ്ധയെ വിവാഹം കഴിക്കാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫ്താബ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും കാര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ ശ്രദ്ധയെ കൊലപ്പെടുത്തിയെന്നുമാണ് അഫ്താബ് പറഞ്ഞത്.
കുറ്റകൃത്യം നടത്തിയതിനു ശേഷവും അഫ്താബ് ഒരു ഡേറ്റിംഗ് ആപ്പിലൂടെ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ശ്രദ്ധയുടെ മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ താന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്ത് തന്നെ നിരവധി സ്ത്രീകള്‍ തന്നെ കാണാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അഫ്താബ് സമ്മതിച്ചിട്ടുണ്ട്.
advertisement
ഛത്തര്‍പൂരിലെ ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ശ്രദ്ധയുടെ തുടയെല്ല് ഫോറന്‍സിക്, പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയുടേത് തന്നെയാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്രദ്ധയുടെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ ട്രക്കില്‍ നിന്ന് മാലിന്യം തള്ളിയ രണ്ട് സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
Location :
First Published :
November 18, 2022 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദുർഗന്ധമൊഴിവാക്കാൻ ആന്തരികാവയവങ്ങൾ മുറിച്ചു മാറ്റി; മുഖം കത്തിച്ചു; കാമുകിയെ കഷണങ്ങളാക്കിയ അഫ്താബിന്റെ കൊടും ക്രൂരത