കോഴിക്കോട് ഭിന്നശേഷിക്കാരിയായ സ്ത്രീയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Last Updated:

സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്

News18
News18
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി പാലോളി സ്വദേശി എം. ഷിബു (50) വിനെയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീടിനടുത്തുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാന്‍ പൊയ സ്ത്രീ മരുന്ന് കഴിക്കുന്നതിനായി അവിടെ നിന്നും സ്വന്തം വീട്ടിലേക്ക് തിരികെ വരുന്ന വഴി ഇയാൾ പിന്തുടര്‍ന്നെത്തി വാതില്‍ അടച്ച് ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. അതിക്രമത്തിനിടെ സ്ത്രീക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
(Summary: Man has been arrested for following a differently-abled woman, entering her house and sexually assault her in kozhikode. police have arrested M. Shibu (50), a native of Paloli, Balussery. The woman, who has speech and hearing limitations, was attacked.)
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ഭിന്നശേഷിക്കാരിയായ സ്ത്രീയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement