കോട്ടയം: വീട്ടിൽ അക്രമം നടത്തുന്നുവെന്ന യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെതിരെ യുവതിയുടെ ഭർത്താവിന്റെ ആക്രമണം. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കുതകർന്നു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിനാണ് പരിക്കേറ്റത്. മൂക്ക് തകർന്ന ജിബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read- ചീട്ടുകളി സംഘത്തെ തെരഞ്ഞെത്തിയ എസ്.ഐ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ചു
പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. സാം വീട്ടിൽ അക്രമം നടത്തിയതിനെ തുടർന്ന് ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇത് പരിശോധിക്കാനെത്തിയ പൊലീസ് സംഘത്തെ സാം ആക്രമിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.