• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime | കൊടുങ്ങല്ലൂരിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ യുവാവ് വഴിയിൽതടഞ്ഞ്‌ വെട്ടിപ്പരിക്കേൽപ്പിച്ചു

Crime | കൊടുങ്ങല്ലൂരിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ യുവാവ് വഴിയിൽതടഞ്ഞ്‌ വെട്ടിപ്പരിക്കേൽപ്പിച്ചു

 • Share this:
  തൃശൂർ:  കൊടുങ്ങല്ലൂരിൽ സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേൽപിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിന്‍സി നാസറിനെ (30) ആണ് അയൽവാസിയായ യുവാവ് വെട്ടിപ്പരുക്കേൽപിച്ചത്. റിൻസിയുടെ മൂന്നു വിരലുകൾ അറ്റുപോയി.

  മുഖത്തും വെട്ടേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്. കുട്ടികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. റിൻസിയെ ആക്രമിച്ച പുതിയ വീട്ടിൽ റിയാസ് (25) ബൈക്കിൽ രക്ഷപെട്ടു.

  ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പ്രതിക്കായി കൊടുങ്ങല്ലൂർ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടമ്മയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം; നാടോടി യുവതി അറസ്റ്റിൽ


  കൊല്ലം: KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ നാടോടി യുവതി അറസ്റ്റിലായി (Arrest). തമിഴ്നാട് (Tamilnadu) തിരുനെൽവേലി ജില്ലയിലെ കോവിൽപെട്ടി രാജഗോപാൽ നഗറിൽ അറുമുഖന്‍റെ ഭാര്യ മീനാക്ഷിയാണ്(21) അറസ്റ്റിലായത്. പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് മീനാക്ഷി മോഷ്ടിച്ചത്. എഴുകോൺ പൊലീസാണ് (Kerala police) പ്രതിയെ അറസ്റ്റ് ചെയ്തത്.

  കെ എസ് ആർ ടി സി ബസിൽ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കപ്പെട്ടത്. രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. അതിനിടെ തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മീനാക്ഷിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

  എഴുകോൺ എസ്എച്ച് ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ് , ASI അജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.

  ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍; പിടിയിലായത് പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞു വീഡിയോ പോസ്റ്റ് ചെയ്ത യുവാവ്

  വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹനമോഷണങ്ങള്‍ (theft case) നടത്തിയ യുവാവ് പോലീസ് പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി കടപ്പതടത്തില്‍ പുത്തന്‍വീട്ടില്‍ ജോയിയുടെ മകന്‍ ലിജോയെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് (arrest) ചെയ്തത്.

  ഈ മാസം 13ആം തീയതി കായംകുളം റെയില്‍വേ സ്റ്റേഷന്‍, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലിജോ ബൈക്ക് മോഷ്ടിച്ചത്. കായംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്, അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ലിജോയെ റിമാന്‍ഡ് ചെയ്തു.

  ഇന്‍സ്റ്റാഗ്രാമിലൂടെ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്നറിയപ്പെടുന്ന പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ കേസില്‍ ലിജോയെ പിടികൂടിയിരുന്നു. ഈ തെറിവിളി വീഡിയോ പോസ്റ്റ് ചെയ്തതിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
  Published by:Arun krishna
  First published: