ഭോപ്പാൽ: ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച യുവാവിനെതിരെ വിമര്‍ശനം. സംഭവത്തിൽ യുവാവിനെ തിരിച്ചറഞ്ഞതായും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചത് പിന്നാലെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ജീവനുള്ള മയിലിന്റെ തൂവൽ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയിൽ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സോങ് ഉൾപ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
Also Read-കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ സ്ഥലം ഉടമയുടെ ഭാര്യയും മകളും റിമാൻഡിൽ
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പർ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. റീത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Madhyapradesh, Peacocks