ഇനി ചപ്പാത്തി തിന്നാം! കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല തല്ലിത്തകർത്ത പ്രതി പിടിയിൽ

Last Updated:

കടയുടമയായ കണ്ടച്ചിറ ചേരിയിൽമുക്ക് കുന്നും പുറത്ത് വീട്ടിൽ അമൽ കുമാറിന്റെ തലയ്ക്കാണ് ആയുധം കൊണ്ടുള്ള അടിയേറ്റത്

നിഖിലേഷ്
നിഖിലേഷ്
കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മങ്ങാട് സ്വദേശി നിഖിലേഷാണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. പൊറോട്ട ചോദിച്ചിട്ട് കൊടുക്കാത്ത ദേഷ്യത്തിൽ കടയുടമയുടെ തല തല്ലത്തകര്‍ത്തുവെന്നാണ് കേസ്.
Also Read- ദുബായിൽ തിരുവനന്തപുരം സ്വദേശിനിയായ 26 കാരിയെ കൊലപ്പെടുത്തിയ സുഹൃത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിൽ
കഴിഞ്ഞ ദിവസം രാത്രിയോടെ കിളികൊല്ലൂർ മങ്ങാട് സംഘംമുക്കിലെ ടീസ്റ്റാളിലായിരുന്നു സംഭവം. കടയുടമയായ കണ്ടച്ചിറ ചേരിയിൽമുക്ക് കുന്നും പുറത്ത് വീട്ടിൽ അമൽ കുമാറിന്റെ തലയ്ക്കാണ് ആയുധം കൊണ്ടുള്ള അടിയേറ്റത്.
Also Read- തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്റെ ക്രൂരമർദനം: മുഖത്ത് സാരമായ പരിക്ക്
കട അടയ്ക്കുന്ന സമയത്ത് ബൈക്കിലെത്തിയ യുവാവ് പൊറോട്ട ചോദിച്ചു. ആഹാരം തീർന്നെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ഇയാൾ മറ്റൊരു യുവാവുമായെത്തി വീണ്ടും പൊറോട്ട ആവശ്യപ്പെട്ടു. നൽകാത്തതിനെ തുടർന്ന് കടയുടമയെ മർദിക്കുകയും തല അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഈ സമയം പൊലീസ് ജീപ്പ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇനി ചപ്പാത്തി തിന്നാം! കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല തല്ലിത്തകർത്ത പ്രതി പിടിയിൽ
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement