നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ക്രൂരത; കോതമംഗലത്ത് ഒന്നര വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 12 പശുക്കൾ

  പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ക്രൂരത; കോതമംഗലത്ത് ഒന്നര വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 12 പശുക്കൾ

  കഴിഞ്ഞ ദിവസം രാവിലെ മേയാൻ വിട്ട പശുക്കൾ വൈകിട്ടോടെ നിലവിളിച്ച് ഓടിയെത്തുകയായിരുന്നു.

  News18

  News18

  • Share this:
   കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ തലക്കോടിന് സമീപം ചുള്ളിക്കണ്ടത്ത്‌ പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ആക്രമണം. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്താണ് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മേയാൻ വിട്ട പശുക്കൾ വൈകിട്ടോടെ നിലവിളിച്ച് ഓടിയെത്തുകയായിരുന്നു. പശുവിന്റെ ഒരു വശം മുഴുവൻ പൊള്ളിയ നിലയിലാണ്.

   സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവർ ഊന്നുകൽ പൊലീസിൽ പരാതി നൽകി. ഒരു വർഷത്തിലധികമായി പ്രദേശത്തു തന്നെയുള്ള ചില സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു പൊള്ളിച്ചു വരികയാണെന്ന് പരാതിക്കാർ പറയുന്നു.

   നേരത്തേ പൊള്ളലേറ്റ പശുക്കൾ ഉൾപ്പെടെ ചത്തു. ചിലതിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു, നിരവധി കന്നുകാലികളെ കാണാതായി. ഊന്നുകൽ പൊലീസിൽ ഇതു സംബന്ധിച്ച് നേരത്തേ പരാതി നല്കിയിരുന്നെങ്കിലും ആരേയും പിടികൂടിയിരുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും കന്നുകാലികൾക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായതോടെയാണ് നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്.

   You may also like:മകളെ പീഡനത്തിനിരയാക്കി ഗള്‍ഫിലേക്ക് പോയി; രണ്ട് വര്‍ഷത്തിന് ശേഷം പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; പിതാവ് അറസ്റ്റില്‍

   ആറ് മാസം മുമ്പും സമാന സംഭവം ഉണ്ടായിരുന്നു. ഒന്നര വർഷത്തിനിടയിൽ പ്രദേശത്ത് 12 പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ആക്രമിച്ചിട്ടുണ്ടെന്ന് വാർഡ് മെംബർ രാജേഷ് കുഞ്ഞുമോൻ പറയുന്നു.

   You may also like:പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; വിവാദം

   റബ്ബർ പാൽ ഉറയിടുന്ന ഫോർമിക്ക്‌ ആസിഡാണ് പശുക്കളുടെ ദേഹത്ത് കോരിയൊഴിച്ചത് എന്നാണ് കരുതുന്നത്. തൊലിപൊളിഞ്ഞ് മാംസം പുറത്തേക്ക് തള്ളി വ്രണമായ അവസ്ഥയിൽ മാസങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് മുറിവ് ഉണക്കുന്നത്. ഈ മിണ്ടാപ്രാണികൾക്ക് നേരെ തന്നെ വീണ്ടും ആക്രമണവും ഉണ്ടായി.

   തൃശൂരിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി; സംസ്ഥാനത്ത് ആദ്യം

   ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദിയുമായി (ആംബര്‍ഗ്രിസ്) മൂന്നു പേരെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. പിടിച്ചെടുത്ത തിമിംഗല ഛർദിക്ക് 18 കിലോ ഭാരമുണ്ട്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വസ്തു കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.

   തിമിംഗലം ഛർദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുന്നത്.
   Published by:Naseeba TC
   First published:
   )}