മകളെ പീഡനത്തിനിരയാക്കി ഗള്‍ഫിലേക്ക് പോയി; രണ്ട് വര്‍ഷത്തിന് ശേഷം പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; പിതാവ് അറസ്റ്റില്‍

Last Updated:

പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന അറിഞ്ഞതോടെ കുട്ടി അസ്വസ്ഥയായി. വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്ന് ഭയപ്പെടുകയും ചെയ്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയെ പീഡിപ്പിച്ച പിതാവ് പിടിയിലായി. പ്രവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
2019 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രവാസിയായ പ്രതി കിടപ്പു മുറിയില്‍ വെച്ചാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പോയി. ഭയം കാരണം കുട്ടി അന്ന് ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന അറിഞ്ഞതോടെ കുട്ടി അസ്വസ്ഥയായി. വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്ന് ഭയപ്പെടുകയും ചെയ്തു. ഒടുവില്‍ 2019ല്‍ നടന്ന സംഭവം അമ്മയോട് വെളിപ്പെടുത്തി.
advertisement
ഗള്‍ഫില്‍നിന്ന് പ്രതി മടങ്ങിയെത്തിയതോടെ വീട്ടില്‍ കലഹവും തര്‍ക്കവും ആരംഭിച്ചു. തര്‍ക്കവും ബഹളവും വര്‍ധിച്ചതോടെ മയ്യില്‍ പൊലീസിന് വിവരം ലഭിച്ചു. ലഹളയുടെ കാര്യം അന്വേഷിച്ചെത്തിയ പോലീസിനോട് കുട്ടി തന്നെയാണ് പീഡനവിവരം തുറന്നു പറഞ്ഞത്.
ഉടന്‍ തന്നെ പോലീസ് പ്രവാസിയെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകളെ പീഡനത്തിനിരയാക്കി ഗള്‍ഫിലേക്ക് പോയി; രണ്ട് വര്‍ഷത്തിന് ശേഷം പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; പിതാവ് അറസ്റ്റില്‍
Next Article
advertisement
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement