advertisement

Actor Bala|നടൻ ബാല അറസ്റ്റിൽ; മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി

Last Updated:

നടൻ ബാലയെ അറസ്റ്റ് ചെയ്തത് കടവന്ത്ര പോലീസ് ആണ്

നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടൻ ബാലയെ അറസ്റ്റ് ചെയ്തത് എറണാകുളം കടവന്ത്ര പോലീസ് ആണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരും അറസ്റ്റിലായി.
ശാരീരികമായി തന്നെ പലപ്പോഴും ഉപദ്രവിച്ചു എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ പലപ്പോഴും അപമാനിക്കാൻ ശ്രമിച്ചു എന്നു പലപ്പോഴായി മുൻ ഭാര്യ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിലൂടെയായിരുന്നു പ്രതികരണം. തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്.
സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാണിക്കുക എന്നീ വകുപ്പുകൾ അനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പോലീസിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിന് ഐപിസി 406, ജുവനായി ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് ബാലയ്ക്കെതിരെ കേസ്. നടനെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Actor Bala|നടൻ ബാല അറസ്റ്റിൽ; മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement