advertisement

നടിയുടെ കോടതി ദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചത് ആര്‍ക്കുവേണ്ടി? കേസെടുക്കാന്‍ കോടതി ഉത്തരവ്

Last Updated:

വിചാരണയ്ക്കിടെ നടിയുടെയും നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെയുമടക്കം ദൃശ്യങ്ങള്‍ ജാമ്യത്തിലുള്ള പ്രതി മൊബൈലില്‍ പകര്‍ത്തിയതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ കോടതി മുറിയില്‍ നിന്നുള്ള നടിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അഞ്ചാം പ്രതി സലിമിനെതിരെ കേസെടുക്കാന്‍ കൊച്ചിയിലെ പ്രത്യേക കോടതിയുടെ ഉത്തരവ്. വിചാരണയ്ക്കിടെ നടിയുടെയും നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെയുമടക്കം ദൃശ്യങ്ങള്‍ ജാമ്യത്തിലുള്ള പ്രതി മൊബൈലില്‍ പകര്‍ത്തിയതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ പരാതിയിലാണ് നോര്‍ത്ത് പൊലീസിനോട് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
സലിമിനൊപ്പം കോടതിയിലെത്തിയ സുഹൃത്തും ഇരയുടെയും പ്രതികളുടെയും കോടതിയുടെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പൊലീസ് അറിയിച്ചു. ഇന്നലെയായിരുന്നു കോടതിയില്‍ നാടകീയമായ സംഭവങ്ങള്‍ നടന്നത്. കോടതിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സലിമിനെയും സുഹൃത്ത് ആഷിഖിനെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നടിയുടെയും സാക്ഷികളുടെയുമടക്കം ദൃശ്യങ്ങള്‍ ഫോണില്‍ കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് സലിം. ഇയാള്‍ ദൃശ്യം പകര്‍ത്തിയതിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നടി സഞ്ചരിച്ച കാറിന്റെ ദൃശ്യമടക്കം പകര്‍ത്തിയത് മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിയ്ക്കുന്നുണ്ട്. ദൃശ്യം പകര്‍ത്തലിനുപിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് കണ്ടെത്താനായി പ്രതികളുടെ മൊബൈല്‍ കോള്‍ രേഖകളും പരിശോധിയ്ക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടിയുടെ കോടതി ദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചത് ആര്‍ക്കുവേണ്ടി? കേസെടുക്കാന്‍ കോടതി ഉത്തരവ്
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement