advertisement

Dileep | ദിലീപിനെ വ്യാഴാഴ്ചവരെ അറസ്റ്റ് അരുത്; മൂന്നുദിവസം രാവിലെ 9 മുതല്‍ 8 വരെ ചോദ്യം ചെയ്യാം; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി

Last Updated:

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.

ദിലീപ്
ദിലീപ്
നടിയെ ആക്രമിച്ച കേസ്(actress attack case) അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്(Dileep) അടക്കമുള്ള പ്രതികള്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ (ഞായര്‍, തിങ്കള്‍, ചൊവ്വ) ക്രൈംബ്രാഞ്ചിന് (Crime branch) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി (High Court). വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും കോടതി.
രാവിലെ 9 മുതല്‍ 8 വരെ പ്രതികളെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.
ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത്ത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.
Actress Attack Case | സിനിമയില്‍ നിന്ന് പിന്‍മാറിയ ശേഷമല്ലേ ആരോപണം'; ബാലചന്ദ്രകുമാറിനെ വിമര്‍ശിച്ച് കോടതി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേ സംവിധയകന്‍ ബാലചന്ദ്രകുമാറിന് ഹൈകോടതിയുടെ വിമര്‍ശനം. 2017ലാണ് ഗൂഡാലോചന നടത്തിയതായി പറയുന്നത്. അന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമായിരുന്നു. ഇയാളുടെ സിനിമയില്‍ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം വന്നതെന്ന് കോടതി ചോദിച്ചു.
advertisement
എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചില തെളിവുകള്‍ കോടതിക്ക് കൈമാറാം. അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ എത്രത്തോളമാണെന്ന് പറയാനാകുമോയെന്ന് കോടതി ആരാഞ്ഞു. ദിലീപിന് അറിയാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ദിലീപിനോട് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ല എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാനാണ് ദിലീപിന്റെ ശ്രമം. ഒരാള്‍ സാക്ഷിമൊഴി നല്‍കാന്‍ വരുമ്പോള്‍ പ്രതിഭാഗത്തിന്റെ ആളുകള്‍ പല വഴിക്ക് അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്തും പറയാന്‍ തയാറായ സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. എവിടെയും എന്തും പറയാന്‍ ഇയാള്‍ തയാറാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
advertisement
വാക്കാല്‍ പറഞ്ഞത് മാത്രമല്ല തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. വീഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ട്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ലെന്നും ഉപോല്‍ബലകമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
തെളിവില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ദിലീപ് വാദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസ്.
അറസ്റ്റ് ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ സിഐ അനുഭവിക്കുമെന്നാണ് പറഞ്ഞത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാവുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് വോയ്‌സ് ക്ലിപ്പില്‍ ഉള്ളതെന്ന് ദിലീപ് പറഞ്ഞു.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Dileep | ദിലീപിനെ വ്യാഴാഴ്ചവരെ അറസ്റ്റ് അരുത്; മൂന്നുദിവസം രാവിലെ 9 മുതല്‍ 8 വരെ ചോദ്യം ചെയ്യാം; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി
Next Article
advertisement
ട്രംപിന്റെ ആക്രമണ മുന്നറിയിപ്പ്: ഇറാന്റെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും ചുറ്റും ആയിരങ്ങൾ മനുഷ്യമതിൽ തീർക്കുന്നു
ട്രംപിന്റെ ആക്രമണ മുന്നറിയിപ്പ്: ഇറാന്റെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും ചുറ്റും ആയിരങ്ങൾ മനുഷ്യമതിൽ തീർക്കുന്നു
  • ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനിലെ പാലങ്ങൾക്കും പവർ പ്ലാന്റുകൾക്കും ചുറ്റും ആയിരങ്ങൾ അണിനിരന്നു

  • യുവാക്കൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ മനുഷ്യചങ്ങല തീർക്കുന്ന ക്യാമ്പയിനിൽ പങ്കെടുത്തു

  • ട്രംപിന്റെ നിബന്ധനകൾ അംഗീകരിക്കില്ലെങ്കിൽ പ്രധാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി

View All
advertisement