advertisement

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നടി ലക്ഷ്മി മേനോനും; ഒളിവിലെന്ന് സൂചന

Last Updated:

എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമാണ് നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നെന്നത് പൊലീസ് പറഞ്ഞു.

ലക്ഷ്മി മേനോൻ
ലക്ഷ്മി മേനോൻ
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പൊലീസിന് ലഭിച്ചു. നടുറോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെയാണ് കാറില്‍നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരുവാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് 24ന് രാത്രിയായിരുന്നു സംഭവം.
എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമാണ് നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നെന്നത് പൊലീസ് പറഞ്ഞു. കേസില്‍ ലക്ഷ്മി മേനോനെയും പൊലീസ് തിരയുന്നുണ്ട്. അതേസമയം, നടി ഒളിവില്‍പോയിരിക്കുകയാണെന്നാണ് വിവരം.
ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലും മര്‍ദനവും. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിര്‍സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement
മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ് ലക്ഷ്മി മേനോന്‍. കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നടി ലക്ഷ്മി മേനോനും; ഒളിവിലെന്ന് സൂചന
Next Article
advertisement
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്: ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് BJP നഗരസഭ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്:BJP ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ
  • പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ടു

  • ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി, കോർപറേഷൻ തന്നെയാണ് നോട്ടീസ് നൽകിയത്

  • നോട്ടീസിന് മറുപടി നൽകാത്ത പക്ഷം ഹിയറിങ്, ജപ്തി ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും

View All
advertisement