advertisement

'വാർദ്ധക്യം വളർച്ചയുടെയും സംഭാവനകളുടെയും ആത്മസാക്ഷാത്കാരത്തിന്റെയും ഘട്ടം'; സംസ്ഥാന വയോജന നയത്തിന് അംഗീകാരം

Last Updated:

വാർദ്ധക്യത്തെ അവഗണനയുടെ കാലമായല്ല, മറിച്ച് സജീവ പങ്കാളിത്തത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ഘട്ടമായി മാറ്റുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും അന്തസ്സും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതുക്കിയ വയോജന നയത്തിന് (2026) മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവാണ് വയോജന സൗഹൃദ കേരളം ലക്ഷ്യമിട്ടുള്ള സുപ്രധാന നയങ്ങൾ പ്രഖ്യാപിച്ചത്. വാർദ്ധക്യത്തെ അവഗണനയുടെ കാലമായല്ല, മറിച്ച് സജീവ പങ്കാളിത്തത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ഘട്ടമായി മാറ്റുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കും. കൂടാതെ, ടെലിമെഡിസിൻ സംവിധാനങ്ങളും ദേഹത്ത് ധരിക്കാവുന്ന ആരോഗ്യ നിരീക്ഷണ ഉപകരണങ്ങളും (Wearable devices) കുറഞ്ഞ ചെലവിൽ ലഭ്യമാക്കും. വയോജനങ്ങൾക്കായി പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും നടപ്പിലാക്കും.
സാമൂഹ്യക്ഷേമ പെൻഷനുകൾ എല്ലാവരിലും എത്തിക്കുന്നതിനൊപ്പം, അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതികളും കൊണ്ടുവരും. വയോധികരുടെ സാമ്പത്തിക ഭദ്രതയ്ക്കായി 'റിവേഴ്‌സ് മോർട്ട് ഗേജ്' പദ്ധതിയും വിഭാവനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ ലഭ്യമാക്കും.
advertisement
വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കും. പരാതികൾ അതിവേഗം തീർപ്പാക്കാൻ ഏകജാലക സംവിധാനവും ഫാസ്റ്റ് ട്രാക്ക് കോടതികളും സ്ഥാപിക്കും. വാർദ്ധക്യകാല പഠനങ്ങൾക്കായി (Gerontology) പ്രത്യേക 'മികവിന്റെ കേന്ദ്രം' ആരംഭിക്കാനും നയത്തിൽ വ്യവസ്ഥയുണ്ട്.
മുതിർന്നവരുടെ അനുഭവസമ്പത്ത് യുവതലമുറയ്ക്ക് പകർന്നു നൽകാൻ ഇന്റേൺഷിപ്പ് സൗകര്യങ്ങൾ ഒരുക്കും. പ്രവാസി മലയാളി മാതാപിതാക്കളുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകും. വീടുകളും പൊതുഗതാഗത സംവിധാനങ്ങളും മുതിർന്നവർക്ക് പ്രയാസമില്ലാതെ ഉപയോഗിക്കാവുന്ന രീതിയിൽ (Age-friendly design) മാറ്റിയെടുക്കും.
മറ്റ് പ്രധാന നിർദേശം:
advertisement
  • വയോജനങ്ങളെ പരിചരിക്കുന്നവർക്ക് പ്രത്യേക പരിശീലനവും സർട്ടിഫിക്കേഷനും നൽകും.
  • വാമൊഴി ചരിത്രങ്ങളും പരമ്പരാഗത അറിവുകളും വയോജനങ്ങളിലൂടെ സംരക്ഷിക്കും.
  • വയോജന പരിപാലനത്തിൽ ആഗോളതലത്തിലെ മികച്ച മാതൃകകൾ കേരളത്തിൽ നടപ്പിലാക്കും.
  • ശാരീരികക്ഷമതയും രോഗപ്രതിരോധവും ഉറപ്പാക്കാൻ പ്രത്യേക ആരോഗ്യ പരിപാടികൾ സംഘടിപ്പിക്കും.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Explained/
'വാർദ്ധക്യം വളർച്ചയുടെയും സംഭാവനകളുടെയും ആത്മസാക്ഷാത്കാരത്തിന്റെയും ഘട്ടം'; സംസ്ഥാന വയോജന നയത്തിന് അംഗീകാരം
Next Article
advertisement
പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു
പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു
  • ഇറാൻ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിൽ കടക്കാൻ ശ്രമിച്ച പാക് കപ്പൽ തടഞ്ഞു

  • ഹോർമുസ് കടലിടുക്കിൽ ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മിക്ക ടാങ്കറുകളും നിലച്ചു

  • പാകിസ്ഥാൻ-ഇറാൻ ബന്ധം നിലനിൽക്കുന്നുവെങ്കിലും നിയമപ്രോട്ടോക്കോളുകൾ പാലിക്കാത്തത് തടയാൻ കാരണമായി

View All
advertisement