advertisement

'രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണം, മത്സരിക്കുന്നതിൽ നിന്ന് വിലക്കണം'; ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിന് ബിജെപി

Last Updated:

രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്നും അദ്ദേഹത്തെ ജീവിതകാലം മുഴുവൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹ: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകാൻ പദ്ധതിയില്ലെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. പകരം രാഹുലിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സബ്‌സ്റ്റാന്റീവ് മോഷൻ സമർപ്പിച്ചു.
"ഇതൊരു അവകാശലംഘന പ്രമേയമല്ല. ഞാൻ ഒരു സബ്‌സ്റ്റാന്റീവ് മോഷൻ സമർപ്പിച്ചിട്ടുണ്ട്. സോറോസ് ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ, യുഎസ്എയ്ഡ് (USAID) തുടങ്ങിയവയുമായി അദ്ദേഹം എങ്ങനെയൊക്കെ ബന്ധപ്പെടുന്നുവെന്നും, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്‌നാം, യുഎസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചും, ഇന്ത്യ വിരുദ്ധ ശക്തികളുമായി അദ്ദേഹത്തിന് എന്ത് ബന്ധമാണുള്ളതെന്നും അതിൽ പരാമർശിച്ചിട്ടുണ്ട്," ദുബെ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്നും ജീവിതകാലം മുഴുവൻ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്താണ് സബ്‌സ്റ്റാന്റീവ് മോഷൻ?
ഔദ്യോഗിക പദവിയിലുള്ളവർക്കോ ഉന്നത അധികാരത്തിലുള്ളവർക്കോ എതിരെ കൊണ്ടുവരാവുന്ന അവിശ്വാസ പ്രമേയത്തിനോ ഇംപീച്ച്‌മെന്റിനോ സമാനമായ ഒന്നാണിത്. ഇതിന്റെ സ്വീകാര്യത സഭയിൽ ചർച്ച ചെയ്യപ്പെടും. പ്രമേയം കൊണ്ടുവരുന്ന വ്യക്തി ആരോപണങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തേണ്ടതുണ്ട്.
advertisement
Summary: BJP MP Nishikant Dubey has moved a Substantive Motion in the Lok Sabha seeking the termination of Leader of Opposition Rahul Gandhi’s parliament membership. Dubey alleged that Rahul Gandhi has links with international organizations like the Soros Foundation, Ford Foundation, and USAID, which he claims are associated with anti-India forces. The motion questions the Congress leader’s frequent travels to countries including Thailand, Cambodia, Vietnam, and the US.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണം, മത്സരിക്കുന്നതിൽ നിന്ന് വിലക്കണം'; ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിന് ബിജെപി
Next Article
advertisement
'രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണം, മത്സരിക്കുന്നതിൽ നിന്ന് വിലക്കണം'; ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിന് ബിജെപി
'രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണം, മത്സരിക്കുന്നതിൽ നിന്ന് വിലക്കണം'; ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിന് BJP
  • ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രമേയം സമർപ്പിച്ചു

  • അന്താരാഷ്ട്ര ബന്ധം ആരോപിച്ച് രാഹുലിനെ ജീവിതകാലം തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് ആവശ്യം.

  • സബ്‌സ്റ്റാന്റീവ് മോഷൻ സഭയിൽ ചർച്ച ചെയ്യപ്പെടും, ആരോപണങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തേണ്ടതുണ്ട്

View All
advertisement