advertisement

അടുത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ

Last Updated:

രണ്ട് വർഷം മുമ്പാണ് ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭണിയാക്കുകയും ചെയ്ത സംഭവം ഉണ്ടായത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആലപ്പുഴ: അടുത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (എഫ്‌ടിഎസ്‌സി) ജഡ്ജി സജി കുമാറാണ് 24കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
രണ്ട് വർഷം മുമ്പാണ് ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭണിയാക്കുകയും ചെയ്ത സംഭവം ഉണ്ടായത്. കുട്ടികൾക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം (പോക്‌സോ) ആക്‌ട്, ഐപിസി, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ജുവനൈൽ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി ആകെ 135 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ഒരേസമയം അനുഭവിക്കേണ്ട ഉയർന്ന ശിക്ഷ 20 വർഷമായതിനാൽ പ്രതി അത്രയും കാലം ജയിൽവാസം അനുഭവിക്കണമെന്ന്, പബ്ലിക് പ്രോസിക്യൂട്ടർ രഘു പറഞ്ഞു.
advertisement
പ്രതിക്ക് 5.1 ലക്ഷം രൂപ പിഴയും വിധിച്ച കോടതി, സംഭവസമയത്ത് 15 വയസ്സുള്ള പെൺകുട്ടിയുടെ രക്ഷിതാവിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദ്ദേശിച്ചതായി പ്രോസിക്യൂട്ടർ പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ മകനാണ് ശിക്ഷിക്കപ്പെട്ടതെന്നും പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത് പ്രതിയായ യുവാവായിരുന്നു. ഈ അടുപ്പം മുതലെടുത്ത് ഇരയായ പെൺകുട്ടി കുളിക്കുമ്പോൾ വീഡിയോ പകർത്തുകയും ഉറ്റ ബന്ധം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിയുന്ന ഇരയായ പെൺകുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകിയതായും അഭിഭാഷകൻ പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടുത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement