ആലപ്പുഴ മാന്നാറിലേത് കൊലപാതകം തന്നെ; തെളിവ് കിട്ടിയെന്ന് എസ് പി; ഭർത്താവിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം
- Published by:Rajesh V
- news18-malayalam
Last Updated:
വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണ്‍
ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അമ്പലപ്പുഴ പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ച യുവതിയുടെ ഭര്‍ത്താവ് അനിലാണ് കൊലപാകത്തിന് പിന്നിലെന്നാണ് സംശയം. ഇസ്രായേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ് പി അറിയിച്ചു.
Also Read- കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
'നിലവില്‍ അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് അനിലുമായി ബന്ധപ്പെട്ടവരാണ് ഇവര്‍. അനിലിനെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിനുള്ള കേസെടുത്തിട്ടുള്ളത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകൂ', -ആലപ്പുഴ എസ്പി പറഞ്ഞു.
advertisement
മൃതദേഹത്തിൽ രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും പൊലീസ് വ്യക്തമാക്കി. 15 വര്‍ഷംമുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കിട്ടിയിട്ടില്ല. അമ്പലപ്പുഴയിലാണ് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്നും കൊലചെയ്യപ്പെട്ടതാകാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിവരം കുറച്ചുനാള്‍ മുമ്പ് കിട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അമ്പലപ്പുഴയിലെ പൊലീസ് ടീമിനെ വെച്ചാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൊലപാതകത്തിന് എഫ്‌ഐആര്‍ ഇട്ടശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ആലപ്പുഴ എസ് പി മാധ്യമങ്ങളോട് അറിയിച്ചു.
Location :
Alappuzha,Alappuzha,Kerala
First Published :
July 02, 2024 9:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴ മാന്നാറിലേത് കൊലപാതകം തന്നെ; തെളിവ് കിട്ടിയെന്ന് എസ് പി; ഭർത്താവിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം