advertisement

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചിട്ടത് കാമുകന്റെ വീടിനടുത്ത്; പോലീസ് ചോദ്യം ചെയ്യലില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ

Last Updated:

കുട്ടിയെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചു എന്നായിരുന്നു യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആലപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ്‌ ചെയ്ത സംഭവത്തിൽ യുവതിക്കും ആൺ സുഹൃത്തിനുമെതിരെ കേസ് എടുത്തു പൊലീസ്. യുവതി പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ആണ് പ്രസവ വിവരം പുറത്തു വരുന്നത്. ആൺ സുഹൃത്തുമായി നടത്തിയ തിരച്ചിലിൽ തകഴി കൊല്ലനോടി പാടശേഖരത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകം ആണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ പറയാനാകൂയെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോൺ പറഞ്ഞു.
കഴിഞ്ഞ 7 ന് പുലർച്ചെ 1.30 യോടെയാണ് പൂച്ചാക്കൽ സ്വദേശിനിയായ യുവതി രഹസ്യമായി ആൺകുഞ്ഞിന് പ്രസവിക്കുന്നത്. 8ാം തിയതിയോടെ രക്തസ്രവത്തെ തുടർന്ന് യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .. സംശയം തോന്നിയ ആശുപത്രി ജീവനക്കാർ ആണ് പൂച്ചാക്കൽ പോലീസിനെ വിവരം അറിയിച്ചത്. കുട്ടിയെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചു എന്നായിരുന്നു യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്‌യലിൽ ആണ് കുഞ്ഞ് മരിച്ച വിവരം പുറത്തുവരുന്നത്.
advertisement
ALSO READ: ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കൊന്ന്‌ കുഴിച്ചുമൂടിയതായി സംശയം ; 2 പേർ അറസ്റ്റിൽ
ആൺ സുഹൃത്തിന്റെ കൈയിൽ കുഞ്ഞിന്റെ മൃതദേഹം മറവ്‌ ചെയ്യാനായി കൊടുത്തുവിട്ട വിവരം പിന്നീട് പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇന്നലെ രത്രിയൊടെ ആൺ സുഹൃത്തിനെയും കൂട്ടുകാരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തകഴിയിലെ പാടശേഖരത്തിന്റെ ചിറയിലാണ് മൃതദേഹം ഉള്ളതെന്ന് ഇവർ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ തകഴി കൊല്ലനോടി പാടശേഖര വരമ്പിൽ നിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി
advertisement
അമ്മയെയും ആൺ സുഹൃത്തിനെയും പ്രതിചേർത്ത് പൂച്ചാക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . ജുവനൈൽ സംരക്ഷണ നിയമപ്രകാരവും ,രഹസ്യമാക്കി മൃതദേഹം മറവ്‌ ചെയ്തു എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ എഫ്ഐആർ. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൊലപാതകമാണോ എന്ന് പറയാനാകൂ. രാജസ്ഥാനിൽ പഠനത്തിനായി പോയ കാലയളവിൽ ആണ് യുവതിയും തകഴി സ്വദേശിയും തമ്മിൽ പ്രണയത്തിൽ ആകുന്നത്. തന്റെ കൈയിൽ ലഭിച്ച നവജാത ശിശുവിന് ജീവൻ ഇല്ലായിരുന്നു എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ആൺ സുഹൃത്ത് . യുവതി പൊലീസ് നിരീക്ഷണത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചിട്ടത് കാമുകന്റെ വീടിനടുത്ത്; പോലീസ് ചോദ്യം ചെയ്യലില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement