ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി‌ അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദനമേറ്റു

Last Updated:

'നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ' എന്ന് പറഞ്ഞ് സഹതടവുകാരൻ രഹിലാൽ കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു

അസ്ഫാക് ആലം
അസ്ഫാക് ആലം
തൃശൂർ: ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദനമേറ്റു. ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസ്ഫാക് അടിയുണ്ടാക്കിയത്. 'നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ' എന്ന് പറഞ്ഞ് സഹതടവുകാരൻ രഹിലാൽ കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ അസ്ഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയിൽ തുന്നലിടേണ്ടിവന്നു. അസ്ഫാക് ആലത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുവരെയും ജയിൽ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസ്ഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാൻ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്സോ കുറ്റങ്ങളിൽ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലിൽ കഴിയണം.
2023 ജൂലൈ 28 നാണ് കുറ്റകൃത്യം നടന്നത്. അതേദിവസം രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി.
advertisement
കുഞ്ഞിനെ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി‌ അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദനമേറ്റു
Next Article
advertisement
'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത്  സർക്കാരിന് തിരിച്ചടിയാകും': പി വി അബ്ദുൽ വഹാബ് എംപി
'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകും'
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്, ആക്രമണം സര്‍ക്കാരിന് തിരിച്ചടിയാകും.

  • തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട്.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ ഇല്ലെന്ന് പി വി അബ്ദുല്‍ വഹാബ് എം പി.

View All
advertisement