'അനുമതിയില്ലാതെ വിദേശയാത്ര; പെരുമാറ്റദൂഷ്യം'; പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി സസ്പെൻഡ് ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
കെഎസ്ഇബി യുടെ മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്യുന്നത്.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുള്‍ സലാം ഓവുങ്കലിനെ (ഒഎംഎ സലാം) കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. കെഎസ്ഇബി യുടെ മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്യുന്നത്.
‘വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ ചെയര്‍മാനാണ് ഒഎംഎ സലാം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സംഘടനയുടെ സംശയാസ്പദമായ രീതിയിലുള്ള സാമ്പത്തിക ഇടപാട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവശ്യമായ അനുമതികള്‍ കൂടാതെ നടത്തിയ വിദേശ യാത്രകളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചു’- സസ്പെൻഷൻ ഉത്തരവിൽ കെഎസ്ഇബി വ്യക്തമാക്കി.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 26 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഒഎംഎ സലാം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശിയായ അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോധന നടത്തിയിരുന്നു.
advertisement
ALSO READ:സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്[NEWS]തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600
advertisement
[NEWS]
ആവശ്യമായ അനുമതികള്‍ കൂടാതെ ഒഎംഎ സലാം നടത്തിയ വിദേശ യാത്രകളുമാണ് നടപടി എടുക്കാന്‍ കെഎസ്ഇബിയെ പ്രേരിപ്പിച്ചത്. ഇഡി യില്‍ നിന്നും മറ്റു കേന്ദ്ര ഏജന്‍സികളില്‍ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ ആലോചന. അതേസമയം, കർഷക പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വ്യാപക റെയ്ഡ് നടത്തിയതെന്നായിരുന്നു സലാം പ്രതികരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2020 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനുമതിയില്ലാതെ വിദേശയാത്ര; പെരുമാറ്റദൂഷ്യം'; പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി സസ്പെൻഡ് ചെയ്തു


