തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലി യുവതിയുമായി തര്‍ക്കം; വയോധികന് ക്രൂര മര്‍ദനം

Last Updated:

രൂപനാരായണ മെഹ്റ എന്ന 79കാരനെയാണ് യുവതി മർദിച്ച് അവശനാക്കിയത്

തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകരുതെന്ന് അഭ്യർത്ഥിച്ച വയോധികനെ (79) 23കാരി മർദിച്ചു. ഗാസിയാബാദിലാണ് സംഭവം നടന്നത്. രൂപനാരായണ മെഹ്റ എന്ന 79കാരനെയാണ് യുവതി മർദിച്ച് അവശനാക്കിയത്. വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ‘ക്രോസിംഗ് റിപ്പബ്ലിക്കിന് സമീപമുള്ള പഞ്ച്ഷീൽ ഹൗസിംങ് സൊസൈറ്റിയിൽ നിന്നുള്ളതാണ് വീഡിയോ. വീഡിയോയിൽ, 79 വയസ്സുള്ള ഒരു വയോധികനെ ഒരു യുവതി ആക്രമിക്കുന്നത് കാണാം, സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കേസിൽ ഉചിതമായ നടപടിയെടുക്കും. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചത്.’ ഉത്തർപ്രദേശ്, എസിപി സലോനി അഗർവാൾ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, യുവതി വയോധികനെ വടികൊണ്ട് അടിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡൽഹി-എൻസിആർ മേഖലയിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ വസന്ത് കുഞ്ച് ചേരിയിലെ സഹോദരങ്ങളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത് വാർത്തയായിരിന്നു. അഞ്ചും ഏഴും വയസുള്ള സഹോദരങ്ങളായ കുട്ടികളെ 48 മണിക്കൂറിന്റെ ഇടവേളയിലാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
മാർച്ച് 10 ന് വസന്ത് കുഞ്ചിലെ ചേരിയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആനന്ദ് (7) തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്, ആനന്ദിന്റെ മൃതദേഹം വീട്ടിൽ നിന്ന് കുറച്ച് അകലെയായി കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഇളയ സഹോദരൻ ആദിത്യയെയും തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. അഞ്ചുവയസ്സുകാരനായ ആദിത്യ വെളിക്കിരിക്കാനായി പുറത്ത് പോയപ്പോഴാണ് തെരുവ് നായ്ക്കൾ വളഞ്ഞിട്ട് കടിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലി യുവതിയുമായി തര്‍ക്കം; വയോധികന് ക്രൂര മര്‍ദനം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement