മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ (Shillong) രണ്ട് പെട്രോൾ പമ്പുകളിൽ (petrol pump) നിന്ന് ആയുധധാരികളായ രണ്ട് അക്രമികൾ തോക്ക് ചൂണ്ടി രണ്ട് ലക്ഷം രൂപയിൽപ്പരം കൊള്ളയടിച്ചു. ഫയർ ബ്രിഗേഡിന് സമീപമുള്ള അസം ഓട്ടോ ഏജൻസി, നോൺഗ്രിം ഹിൽസിലെ ബാമോൺ സർവീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ഫയർ ബ്രിഗേഡിന് സമീപമുള്ള അസം ഓയിൽ പെട്രോൾ പമ്പിൽ നിന്ന് മുഖംമൂടി ധരിച്ച രണ്ട് പേർ 2,80,000 രൂപ കൊള്ളയടിച്ച ശേഷം നോൺഗ്രിം ഹിൽസിലെ ബാമോൺ സർവീസ് സ്റ്റേഷനിലേക്ക് പോയി. ഞായറാഴ്ച രാവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് വളപ്പിൽ നിന്ന് എകെ 47 തോക്കിൽ നിന്നുള്ള ബുള്ളറ്റ് കണ്ടെത്തി.
ഞെട്ടലോടെ തൊഴിലാളികൾ സംഭവം വിവരിച്ചു. രാത്രി 8:54 ഓടെ ML05 S-6825 എന്ന നമ്പർ പ്ലേറ്റുള്ള ബൈക്കിൽ രണ്ട് യാത്രക്കാർ തങ്ങളുടെ ഓഫീസിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി അസം ഓട്ടോ ഏജൻസിയിലെ ഒരു തൊഴിലാളി പറഞ്ഞു. 2.8 ലക്ഷം രൂപയാണ് ഇവർ ക്യാഷ് കൗണ്ടറിൽ നിന്ന് എടുത്തത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞു. ബൈക്ക് യാത്രികർ ഹിന്ദിയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് മാനേജർ സംശയിക്കുന്നു.
സിസിടിവി ദൃശ്യങ്ങളിൽ, ഹെൽമറ്റ് ധരിച്ച രണ്ട് പേർ അസം ഓട്ടോ ഏജൻസി ഓഫീസിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് കണ്ടെത്തി. കവർച്ച നടത്താൻ മൂന്ന് മിനിറ്റിൽ താഴെ സമയമാണ് അക്രമികൾ എടുത്തത്.
മാനേജറിൽ നിന്ന് പണം വാങ്ങി അവർ നോൺഗ്രിം ഹിൽസിലേക്ക് കുതിച്ചു. രാത്രി ഒമ്പത് മണിയോടെ നോൺഗ്രിം പെട്രോൾ പമ്പിലെത്തിയ ഇവർ പെട്രോൾ പമ്പ് കവർച്ചയ്ക്ക് ശ്രമിച്ചു. എന്നാൽ, ആ സമയം അവിടെ പണമുണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞത് കൊണ്ട് മോഷ്‌ടാക്കൾ മടങ്ങുകയായിരുന്നു.
Summary: Two bike-laden miscreants extorted more than Rs 2 lakhs from two petrol pumps in Meghalaya around 9 pm on Sunday. Workers were threatened at gun point and money taken away by the unidentified men who spoke Hindi
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.