advertisement

തിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി

Last Updated:

കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് മോഷണം പോയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി. കഫ്റ്റീരിയയ്ക്ക് ഉള്ളില്‍ താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്ത് താക്കോലെടുത്തതിന് ശേഷം പിൻ ഭാഗത്തെ ഓഫീസ് കെട്ടിടത്തിലെ റൂമിൽ നിന്ന് പണം കവരുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് മോഷ്ടിക്കപ്പെട്ടത്. ഇവിടുത്തെ സിസിടിവി ക്യാമറകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
ഡിപ്പാര്‍ട്‌മെന്റുമായി ബന്ധമുള്ളവരോ അടുത്തിടെ പുറത്തിറങ്ങിയവരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി
Next Article
advertisement
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
  • കോഴിക്കോട് പന്ത്രണ്ടുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച കേസിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു

  • കുട്ടി സ്കൂളിൽ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്, കേസ് പോക്സോ പ്രകാരമാണ്

  • പ്രതി വിദേശത്താണ്, നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നടപടികൾ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു

View All
advertisement