പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു വർഷമായി മുങ്ങിയ കോട്ടയത്തെ രാഹുൽ സ്ഥാനാർത്ഥിയാകാനെത്തി അറസ്റ്റിൽ

Last Updated:

2020ലാണ് രാഹുലിന്റെ സുഹൃത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതു സംബന്ധിച്ച കേസ് സെഷൻസ് കോടതിയിൽ നടന്നുവരികയാണ്

(Image: AI Generated)
(Image: AI Generated)
കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തിന് ഒളിച്ചു താമസിക്കാൻ സൗകര്യം നൽകിയ കേസിൽ കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു.
തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി രാഹുലിനെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നുച്ചയ്ക്ക് അറസ്റ്റിലായ രാഹുലിനെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
2020ലാണ് രാഹുലിന്റെ സുഹൃത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതു സംബന്ധിച്ച കേസ് സെഷൻസ് കോടതിയിൽ നടന്നുവരികയാണ്. എന്നാൽ കേസിൽ പ്രതിയായ രാഹുൽ വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇത്രയും നാൾ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാട്ടിലെത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്തു. എൽപി വാറന്റുണ്ടായിരുന്നതിനാൽ ഈ കേസിൽ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. രാഹുൽ നാട്ടിൽ എത്തി നോമിനേഷൻ കൊടുത്ത വിവരമറിഞ്ഞ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
advertisement
Summary: An independent candidate from Thiruvarppu Panchayat in Kottayam has been arrested in the case of providing shelter to his friend who kidnapped the girl. The West Police has arrested Rahul, an independent candidate from Thiruvarppu Panchayat's 6th ward. Rahul, who was arrested this afternoon, will be produced in court by evening. Rahul's friend kidnapped the girl in 2020. The case in this regard is ongoing in the sessions court. However, Rahul, the accused in the case, has been absconding in Wayanad for all this time
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു വർഷമായി മുങ്ങിയ കോട്ടയത്തെ രാഹുൽ സ്ഥാനാർത്ഥിയാകാനെത്തി അറസ്റ്റിൽ
Next Article
advertisement
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല'; സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി. രമേശ്
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ?നാലു ദിവസമായിട്ടും കണ്ടെത്താനായില്ല';സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി രമേശ്
  • രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്.

  • രാഹുലിനെ സഹായിച്ച കോൺ​ഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് എം.ടി. രമേശ് ആരോപിച്ചു.

  • രാഹുലിനെ കണ്ടെത്താൻ നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് പരാജയപ്പെട്ടതിൽ രമേശ് സംശയം പ്രകടിപ്പിച്ചു.

View All
advertisement