Murder | പെരുമ്പാവൂരില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

Last Updated:

ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍. ഖാലിദ ഖാത്തൂനെ(44) കണ്ടന്തറയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഫക്രുദീന്‍ ഒളിവിലാണ്. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
വെള്ളിയാഴ്ച രാത്രിയാമ് സംഭവം. ഖാലിദ ഫോണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയും ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മകനെ ഇക്കാര്യം അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ ഖാലിദയെ കണ്ടെത്തിയത്.
പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ് ഇവര്‍. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫക്രുദ്ദീനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
advertisement
Murder Case | പ്രണയ വിവാഹം എതിര്‍ത്ത പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മകന്‍ കുറ്റക്കാരനെന്ന് കോടതി
മംഗളൂരു: കാമുകിയെ വിവാഹം കഴിക്കുന്നത്‌ എതിർത്ത അച്ഛനെ അടിച്ചുകൊന്നുവെന്ന (Murder) കേസില്‍ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബെൽത്തങ്ങാടി ഗാരാഡി മുഡ്യോട്ടുവിലെ ശ്രീധർ പൂജാരി(56)യാണ് കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ ഹരീഷ് പൂജാരി(28)യെയാണ് മംഗളൂരു (Mangaluru) നാലാം നമ്പര്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ പിന്നീട് വിധിക്കും.
advertisement
കഴിഞ്ഞവർഷം ജനുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  ഹരീഷ് മറ്റൊരു ജാതിയിൽപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. അതിനെ എതിർത്ത അച്ഛന്‍ ശ്രീധർ പൂജാരി ഇവരെ വിവാഹം കഴിക്കാനും അനുവദിച്ചിരുന്നില്ല. മകളുടെ വിവാഹം ആദ്യം നടത്തണം എന്ന് ശ്രീധർ പറഞ്ഞreതോടെ ഹരീഷ് കാമുകിയെ വീട്ടിൽനിന്ന് വിളിച്ചിറിക്കി മറ്റൊരു വീട്ടിൽ താമസമാക്കി.
advertisement
കുറച്ചുദിവസത്തിന്‌ ശേഷം സ്വന്തം വീട്ടിലേക്ക് വന്ന ഹരീഷും പിതാവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ പ്രകോപിതനായ മകന്‍ മരക്കഷണംകൊണ്ട് ശ്രീധര്‍ പൂജാരിയെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബെൽത്തങ്ങാടി ഇൻസ്പെക്ടർ സന്ദേശാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.  കേസിൽ ആകെ 11 സാക്ഷികളെ വിസ്തരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | പെരുമ്പാവൂരില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
Next Article
advertisement
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement