കോഴിക്കോട്: മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു(Murder). കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് (48)ആണ് മരിച്ചത്. തീപൊള്ളലേറ്റ് ഷൗക്കത്ത് ഏറെ നാളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസം 13ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ചായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട തിണ്ണയിൽ വച്ചാണ് ആക്രമണം നടന്നത്. മദ്യലഹരിയിലെ തർക്കമായിരുന്നു ആക്രമണത്തിന് കാരണം.
സംഭവത്തിൽ, ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ മണിയെ തലശേരിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
Also Read-
പ്ലസ് വണ് വിദ്യാര്ത്ഥിക്ക് നേരെ ലൈംഗീക പീഡനം; പ്രതിക്ക് 17 വര്ഷം കഠിന തടവ്
മറ്റൊരു സംഭവത്തിൽ, മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് അറസ്റ്റിലായി. ഷുഹൈബ് എന്ന കൊച്ചുവിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
കേസിൽ മറ്റ് രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. . ഷംഷീർ, അബ്ദുൽ മാജിദ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം നാടുവിട്ട ഷുഹൈബിനെ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read-
മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
പയ്യനാട് താമരശ്ശേരിയിലെ പ്രധാന റോഡിൽ നിന്നും മാറി ചെറുറോഡിൽ ജലീലും സുഹൃത്തുക്കളും ഷുഹൈബിന്റെ സംഘവും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ജലീലിനെ കൊലപ്പെടുത്തുന്നത്.
കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫിന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയത്താണ് അക്രമം നടന്നത്. കൗൺസിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന നേരത്ത് മൂന്ന് പ്രതികൾ രണ്ടു മോട്ടോർ സൈക്കിൽ വന്നു കൗൺസിലറെ ആക്രമിച്ച് ഇരുചക്ര വാഹനത്തിൽ കടന്നു കളയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.