കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യൻ പിടിയിൽ. കൊല്ലം പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ (POCSO)കേസ് ചുമത്തിയാണ് അറസ്റ്റ്.
പെൺകുട്ടി ഇരുപത്തിയഞ്ചുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എത്തിരുന്നു. പ്രണയബന്ധത്തിൽ നിന്നും മകളെ പിന്മാറ്റാനായി അമ്മയാണ് പെൺകുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തിയത്.
യുവാവുമായുള്ള ബന്ധം ഒഴിവാക്കാൻ പെൺകുട്ടിക്ക് ചരട് ജപിച്ച് കെട്ടിയ ശേഷം ഇയാൾ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോത്സ്യനെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read-
'ബിനോയ് അതിക്രൂരനായ കൊലയാളി'; വളര്‍ത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവെന്ന് പോലീസ്
മറ്റൊരു സംഭവത്തിൽ, കോന്നിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്ഗ ര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. അച്ചന്‍കോവില്‍ സ്വദേശിയായ സുനിലിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.
Also Read-
യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ സുഹൃത്ത് പിടിയില്‍
30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. 2015 ലാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ജോലി തേടി കോന്നിയിലെത്തിയ പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍ വെച്ചാണ് പ്രതി പീഡിപ്പിച്ചത്. വീട്ടില്‍ വെച്ച് 15 കാരിയായ പെണ്‍കുട്ടി നിരന്തരം പീഡനം അനുഭവച്ചിരുന്നു.
പെണ്‍കട്ടി പഠനാവശ്യം ഹോസ്റ്റലിലേക്കു മാറിയതിന് ശേഷം വയറുവേദനയ്ക്കു ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പീന്നിട് പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് പ്രതിയായ സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.