കൊച്ചി: യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ ആണ് സുഹൃത്ത് പൊലീസ്(Police) പിടിയില്‍. അതിരപ്പിളളിയില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന വി ആര് സത്യവാനാണ് പിടിയിലായത്(Arrest). ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മുഖത്തും ശരീരത്തിലും പരുക്കുകളേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭര്‍തൃമാതാവിന്റെയും അവരുടെ ആണ്‍സുഹൃത്തും തൃശൂര്‍ കൊരട്ടിയിലെ വീട്ടിലെ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്.
ആണ്‍സുഹൃത്തുമായുള്ള ഇവരുടെ ബന്ധം മകനും ചോദ്യം ചെയ്തിരുന്നു എന്നും വിവാഹം കഴിഞ്ഞത് മുതല്‍ ഇത് അറിയാതിരിക്കാന്‍ വേണ്ടി ഇവര്‍ തന്നെ മര്‍ദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഭര്‍തൃമാതാവും ആണ്‍സുഹൃത്തും തന്നെ മര്‍ദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ തന്നെ അമ്മായിഅമ്മ വീട്ടിലെ മുറിയില്‍ ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിടുമായിരുന്നുവെന്നും ടോയ്ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.
ഇവരുടെ വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ താമസിക്കുന്നയാളാണ് അമ്മായി അമ്മയുടെ സുഹൃത്ത്. ഇയാളുമായുള്ള അമ്മായി അമ്മയുടെ സൗഹൃദം അതിരു വിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം എന്നാണ് യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് എന്ന് അവകാശപ്പെട്ടാണ് ഇയാള്‍ തന്റെ അമ്മയുമായി അടുപ്പത്തിലായതെന്ന് പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
ഞായറാഴ്ച രാത്രി തൊട്ടടുത്തുള്ള വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ അപ്രതീക്ഷിതമായി കയറി വന്ന് യുവതിയുടെ മുഖത്ത് ഇടിച്ചത്. ഇയാള്‍ വന്ന കാര്‍ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.